പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഓണാഘോഷം

Spread the love

പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഇന്ന് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
സ്റ്റേഷൻ കമാണ്ടർ, ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.

മിലിട്ടറി സ്റ്റേഷനിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ഉന്നതോദ്യോഗ സ്ഥരും സൈനികരും കുടുംബാംഗ
ങ്ങളും പങ്കെടുത്തു.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സൈനികർ അടങ്ങുന്ന മിലിട്ടറി സ്റ്റേഷനിലെ ഇത്തരം സാംസ്കാരിക ആഘോഷങ്ങൾ രാജ്യത്തിൻ്റെ സാംസ്കാരിക വൈവിധ്യം ശക്തിപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ആഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സൈനികർക്ക് തനത് കേരള വിഭവങ്ങളിലൊരുക്കിയ ഓണസദ്യ ഏറെ ആസ്വാദ്യമായി .

Leave a Reply

Your email address will not be published. Required fields are marked *