കണ്ണൂരില്‍ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്
കണ്ണൂര്‍ മട്ടന്നൂര്‍ ഉളിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്. ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്. കണ്ണൂരില്‍ നിന്ന് മടിക്കേരിയിലേക്ക് പോകുകയായിരുന്ന കര്‍ണാടക രജിസ്‌ട്രേഷന്‍ ബസും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. 11 പേര്‍ക്കാണ് പരുക്കേറ്റത് ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇരിട്ടി ഭാഗത്ത് നിന്നും മട്ടന്നൂരിലേക്ക് പോവുകയായിരുന്നു ലോറി.
അപകടത്തെ തുടര്‍ന്ന് ബസിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാര്‍ ബസ് വെട്ടിപൊളിച്ചാണ് പുറത്തെടുത്ത്ത്. ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്തെത്തിയിരുന്നു.
അതേസമയം മറ്റൊരു സംഭവത്തില്‍ കോഴിക്കോട് സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. റോഡില്‍ ഗതാഗതം തടസപ്പെടുത്തി പാര്‍ക്ക് ചെയ്ത കാര്‍ മാറ്റാന്‍ ആവശ്യപ്പെട്ടപ്പോഴാണ് വടകര – തൊട്ടില്‍ പാലം റൂട്ടിലെ ബസ് ഡ്രൈവര്‍ വട്ടോളി സ്വദേശി ഷെല്ലിക്ക് മര്‍ദനമേറ്റത്. ഷെല്ലിയെ ഹെല്‍മറ്റ് ഉപയോഗിച്ചാണ് മര്‍ദിച്ചത്.