പാകിസ്ഥാനിൽ ഭൂചലനം
പാകിസ്ഥാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി. ഇന്ന് പുലർച്ചെ 2.58ഓടെയാണ് ഭൂചലനം ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
തിങ്കളാഴ്ച ബലോചിസ്ഥാൻ മേഖലയിൽ ഭൂചലനം ഉണ്ടായിരുന്നു. റിക്ടർ സ്കെയിലിൽ 4.6 തീവ്രതയാണ് രേഖപ്പെടുത്തിയത്.ബലൂചിസ്ഥാനിലെ ഉതാൽ നഗരത്തിന് 65 കിലോമീറ്റർ കിഴക്ക്-തെക്കുകിഴക്കായി 10 കിലോമീറ്റർ താഴ്ചയിലായിരുന്നു ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല.