വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു
കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു. മേപ്പാടി എളമ്പിലേരിയില്‍ കുഞ്ഞവറാന്‍ (58) ആണ് മരിച്ചത്. ഇന്ന് രാവിലെ പണിക്കു പോകുമ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. മൃതദേഹവുമായി ജനങ്ങള്‍ സ്ഥലത്ത് പ്രതിഷേധത്തിലാണ്. നാട്ടുകാര്‍ക്കു കൃത്യമായ സുരക്ഷ ഒരുക്കാന്‍ നടപടിയുണ്ടാകുന്നതുവരെ മൃതദേഹം സംസ്‌കരിക്കില്ലെന്നാണു പ്രതിഷേധക്കാര്‍ വ്യക്തമാക്കിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.നിരന്തരം കാട്ടാനയുടെ ആക്രമണം നടക്കുന്ന മേഖലയാണിത്. കഴിഞ്ഞ വര്‍ഷം ഇവിടെ ഒരു റിസോര്‍ട്ടില്‍ അധ്യാപിക കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇവിടെ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ അധികാരികളെ സമീപിച്ചിട്ടും ഇതുവരെ നടപടിയുണ്ടായില്ലെന്നാണു നാട്ടുകാര്‍ പറയുന്നത്.