പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
തിരുവനന്തപുരം കോർപ്പറേഷനിലെ എൽഡിഎഫ് ഭരണസമിതിയുടെ അഴിമതികൾക്കെതിരെ ബിജെപി തിരുവനന്തപുരം സിറ്റി ജില്ലയുടെ ആഹ്വാന പ്രകാരം വാർഡ് കേന്ദ്രങ്ങളിൽ പ്രതിക്ഷേധ ജ്വാല സംഘടിപ്പിച്ചു തിരുവനന്തപുരം മുട്ടത്തറ വാർഡിൽ ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയൻ ഉത്ഘാടനം ചെയ്തു കഴിഞ്ഞ നാലേമുക്കാൽ വർഷമായി കോർപ്പറേഷനിൽ നടക്കുന്ന അഴിമതികളുടെ തുടർച്ചയാണ് മുട്ടത്തറയിൽ സിപിഎം കൗൺസിലർ റോഡ് പണിക്ക് പരസ്യമായി കൈക്കൂലി വാങ്ങിയ സംഭവം തെളിയിക്കുന്നതെന്നുംവ്യാജ അവാർഡിനായി ലക്ഷങ്ങൾ ചെലവഴിച്ച് ജനങളുടെ നികുതി പണം ധൂർത്തടിക്കുന്ന മേയർക്കും ഭരണസമിതിയ്ക്കും കുടപിടിക്കുന്ന സമീപന മാണ് ജില്ലയിലെ സിപിഎം നേതൃത്വം കൈക്കൊള്ളുന്നതെന്നും ജില്ലാ പ്രസിഡന്റ് ശ്രീ കരമനജയന്‍ ചൂണ്ടിക്കാട്ടി ചാലയിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ സോമൻ, മേലാങ്കോട് ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംക്കോട് സജി, തിരുമയിൽ ജില്ലാ ജനറൽ സെക്രട്ടറി തിരുമല അനിൽ, തുടങ്ങിയ നേതാക്കൾ വിവിധയിടങ്ങളിൽ പ്രതിക്ഷേധ ജ്വാലയ്ക്ക് നേതൃത്വം നൽകി.