ഓടുന്ന കാറിന് തീപിടിച്ച് അപകടം

Spread the love

കൽപ്പറ്റ: ഓടുന്ന കാറിന് തീപിടിച്ച് അപകടം. മേപ്പാടി സ്വദേശിയായ ജംഷീറും കുടുംബവും സഞ്ചരിച്ച നിസാൻ കാറിനാണ് തീപിടിച്ചത്.വയനാട് വൈത്തിരി അമ്പലപടിക്ക് സമീപം പുലർച്ചെ ഒന്നരയോടെയാണ് സംഭവം. മണ്ണാർക്കാട് നിന്നും മേപ്പാടിക്ക് പോകുന്ന കാറാണ് തീപിടിച്ച് കത്തി നശിച്ചത്. യാത്രക്കാർക്ക് പരിക്കൊന്നുമില്ല.കാർ ഓടുന്നതിനിടെ ക്ലച്ച് കിട്ടാതെ വന്നപ്പോൾ ബോണറ്റ് തുറന്ന് നോക്കിയ സമയത്താണ് പുക ഉയരുന്നത് കണ്ടത്. പെട്ടെന്ന് തന്നെ തീയാളി പടരുകയായിരുന്നു. തുടർന്ന്, ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. കാർ പൂർണമായി കത്തി നശിച്ചു. തീ പിടിക്കാൻ ഉണ്ടായ കാരണം വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *