ഈ ലക്ഷണങ്ങളുണ്ടോ? ലിംഫോമ കാൻസറിന്റെ സൂചനയാകാം, അവഗണിക്കരുത്
ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിൻ്റെ ഭാഗമായ ലിംഫാറ്റിക് സിസ്‌റ്റത്തെ ബാധിക്കുന്ന ഒരിനം കാൻസറാണ് ലിംഫോമ. ഇന്ത്യയിൽ മാത്രം ഓരോ വർഷവും ഇരുപത്തിമൂവായിരത്തിലധികം ആളുകളെയാണ് ലിംഫോമ ബാധിക്കുന്നത് എന്ന് ഐസിഎംആറിൻ്റെ കണക്കുകൾ സൂചിപ്പിക്കുന്നു. അണുബാധകളെ പ്രതിരോധിക്കാൻ ശരീരത്തെ സഹായിക്കുന്ന സംവിധാനമാണ് ലിംഫാറ്റിക് സിസ്‌റ്റം. ലിംഫ് നോഡുകൾ, പ്ലീൻ, തൈമസ്, ബോൺമാരോ (അസ്‌ഥിമജ്‌ജ) ഇവയെല്ലാം ഈ സിസ്‌റ്റത്തിൽ ഉൾപ്പെടുന്നു. ഇവയെല്ലാം ചേർന്ന് ശ്വേതരക്ത കോശങ്ങളുടെ അരിപ്പകളും സർക്കുലേഷൻ ഹബ്ബുകളുമായി പ്രവർത്തിക്കുന്നു.ലിംഫോസൈറ്റുകൾ അസാധാരണമായി വളരുകയും ഇത് അറിയാതെ പോകുകയും ചെയ്‌താൽ വളരെ പെട്ടെന്ന് തന്നെ വ്യാപിക്കും. ഇന്ത്യയിൽ ഇത് ഒരു അപൂർവ രോഗമല്ല. ഹോഡ്ജ്കിൻ ലിംഫോമ ബാധിച്ചവർ ഏതാണ്ട് 11,000 ആണെങ്കിൽ നോൺ ഹോഡ്‌ജ്‌കിൻ ലിംഫോമ അതിലധികം പേരെ ബാധിച്ചിട്ടുണ്ട്. ലോകത്ത് ആകെയുള്ള കാൻസറുകളിൽ 3 ശതമാനം മാത്രമാണിത്. ഹോഡ്‌ജ്കിൻ ലിംഫോമ ആദ്യം തന്നെ കണ്ടെത്തുകയാണെങ്കിൽ പൂർണമായും സുഖപ്പെടുത്താൻ സാധിക്കും. വൈകിയാണ് കണ്ടെത്തുന്നതെങ്കിൽ ഇത് പ്രയാസമാകും. പല ലക്ഷണങ്ങളും വളരെ സാധാരണമാണ്. അതുകൊണ്ടുതന്നെ രോഗനിർണയം പലപ്പോഴും വൈകും. ഉടനടി വൈദ്യസഹായം തേടേണ്ടുന്ന ലിംഫോമയുടെ പ്രാരംഭലക്ഷണങ്ങളെ അറിയാം.ലിംഫ് നോഡുകൾക്ക് വീക്കംകഴുത്ത്, കക്ഷം, അരഭാഗം എന്നിവിടങ്ങളിലുണ്ടാകുന്ന വേദനയില്ലാത്ത വീക്കമോ മുഴയോ ഇത് ലിംഫോമയുടെ ഒരു പ്രധാനലക്ഷണമാണ്. അണുബാധകളാണ് ഈ വീക്കത്തിന് കാരണം എങ്കിൽ ഇവ വളരെ മൃദുവും ഒന്നോ രണ്ടോ ആഴ്ചകൊണ്ട് മാറുന്നതുമാണ്. എന്നാൽ ഈ വീക്കം ഉറപ്പുള്ളതും വേദനയില്ലാത്തതും വിട്ടുമാറാത്തതും ആണെങ്കിൽ അത് ലിംഫോമ മൂലമാകാം. ദൈനംദിന ജീവിതത്തെ ബാധിക്കാത്തതുകൊണ്ടു തന്നെ മിക്കവരും ഇത് കാര്യമാക്കാറില്ല. എന്നാൽ ഈ വീക്കം മുന്നോ നാലോ ആഴ്‌ച കഴിഞ്ഞിട്ടും മാറിയിട്ടില്ലെങ്കിൽ വൈദ്യപരിശോധന നടത്തണം. സ്കകാനിങ്ങോ ബയോപ്‌സിയോ ഡോക്‌ടർ നിർദേശിക്കും.കാരണമില്ലാതെ പനി വരുകനീണ്ടു നിൽക്കുന്ന പനിയാണ് ലിംഫോമയുടെ മറ്റൊരു ലക്ഷണം. ലിംഫോമ ആണെങ്കിൽ അത്ര ഗുരുതരമല്ലാത്ത, വന്നും പോയും ഇരിക്കുന്ന പനി വരാം സാധാരണ മരുന്നുകൾ കഴിച്ചാലും ഇതു മാറില്ല. ഡോക്ടർമാർ ഇതിനെ ‘ബി സിംപ്റ്റം’ എന്നാണ് തരംതിരിച്ചിരിക്കുന്നത്. ഇന്ത്യയിൽ സാധാരണയായി വൈറൽ അണുബാധകൾ മൂലമോ മലേറിയ മൂലമോ ഒക്കെയാവും പനി വരുക. ഇതുകൊണ്ടുതന്നെ രോഗനിർണയം വൈകും. പനി വിട്ടുമാറുന്നില്ലെങ്കിൽ, ഒപ്പം ലിംഫ് നോഡുകൾക്ക് വീക്കവും ഉണ്ടെങ്കിൽ വൈകാതെ തന്നെ ഒരു സ്പെഷ്യലിസ്‌റ്റ് ഡോക്ടറെ കാണണം.രാത്രിയിൽ വിയർക്കുക*ഉറക്കത്തിൽ നന്നായി വിയർക്കുകയും വസ്ത്രങ്ങളും ബെഡ്ഷീറ്റും വരെ നനയുന്ന തരത്തിൽ വിയർക്കുകയും ചെയ്യുന്നത് സാധാരണമല്ല. ലിംഫോമയുടെ ലക്ഷണമാകാം ഇത്. ശരീരത്തിലെ അബ്നോർമൽ കോശങ്ങളോട് ശരീരത്തിന്റെ പ്രതിരോധപ്രതികരണമാണിത്. കാലാവസ്‌ഥാ മാറ്റം, സ്ട്രെസ്സ്, ഹോർമോണുകൾ ഇതെല്ലാം ആണ് വിയർപ്പിനു കാരണം എന്ന് തെറ്റിദ്ധരിക്കപ്പെടാം. എന്നാൽ, ഈ വിയർപ്പ് നീണ്ടു നിന്നാൽ സൂക്ഷിക്കണം. തുടർച്ചയായി ഇത്തരത്തിൽ ആവർത്തിച്ച് വിയർപ്പ് വരുകയാണെങ്കിലും അതോടൊപ്പം പനിയോ ലിംഫ് നോഡുകൾക്ക് വീക്കമോ ഉണ്ടെങ്കിൽ അത് അപകടസൂചനയാണ്.അകാരണമായി ശരീരഭാരം കുറയുകഭക്ഷണത്തിൽ മാറ്റം വരുത്താതെ, വ്യായാമം ചെയ്യാതെ തന്നെ ആറുമാസം കൊണ്ട് ശരീരഭാരത്തിൻ്റെ പത്തുശതമാനത്തിലധികം കുറയുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. കാൻസർ, ഉപാപചയപ്രവർത്തനത്തിൽ വ്യത്യാസങ്ങൾ വരുത്തുകയും ഊർജം ഉപയോഗിക്കുകയും വ്യത്യാസങ്ങൾ വരുത്തുകയും ഊർജം ഉപയോഗിക്കുകയും ചെയ്യുന്നതു കൊണ്ടാണ് ശരീരഭാരം കുറയുന്നത്. പലപ്പോഴും ഇന്ത്യക്കാർക്കിടയിൽ, ശരീരഭാരം കുറയുന്നത് നല്ല കാര്യമായി പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു. കാരണമില്ലാതെ തന്നെ വസ്ത്രങ്ങൾ പെട്ടെന്ന് അയയുകയും മുഖം മെലിയുകയും ചെയ്‌താൽ വൈദ്യപരിശോധന നടത്തണം എന്ന് വിദഗ്‌ധർ മുന്നറിയിപ്പു നൽകുന്നു.*👉തുടർച്ചയായ ക്ഷീണം*ഏറ്റവും അധികം അവഗണിക്കുന്ന ലക്ഷണമാണിത്. സാധാരണ ജോലിയെടുത്ത് ക്ഷീണിക്കുന്നതു പോലെയല്ല. ലിംഫോമയുമായി ബന്ധപ്പെട്ട ക്ഷീണം. ഇത് വിശ്രമിച്ചാൽ മാറില്ലെന്നു മാത്രമല്ല. ആഴ്ചകളോളം തുടരുകയും ചെയ്യും. ഇത് കാൻസർ മൂലമോ, പ്രതിരോധ സംവിധാനത്തിൻ്റെ അമിതപ്രവർത്തനങ്ങൾ മൂലമോ, വിളർച്ച മൂലമോ ആവാം മിക്കവരും ജോലിസമ്മർദവും ഉറക്കക്കുറവും കൊണ്ടാണ് ക്ഷീണം ഉണ്ടാകുന്നതെന്ന് കരുതും. എന്നാൽ ആഴ്ചകളോളം നീണ്ടു നിൽക്കുന്ന ക്ഷീണം അതോടൊപ്പം മറ്റ് ലക്ഷണങ്ങളും ഉണ്ടെങ്കിൽ വൈദ്യപരിശോധന നടത്തണം.*👉ചൊറിച്ചിൽ, ചർമത്തിനുണ്ടാകുന്ന മാറ്റങ്ങൾ*ചില രോഗികൾക്ക് ഭയങ്കര ചൊറിച്ചിൽ അനുഭവപ്പെടും. ശരിരം പുറപ്പെടുവിക്കുന്ന ഇമ്മ്യൂൺ കെമിക്കലുകൾ മൂലം ആവാമിത്. വളരെ അപൂർവമായ ക്യൂട്ടേനിയസ് ലിംഫോമ ആണെങ്കിൽ ചർമത്തിൽ പ്ലേക്കുകളും പാടുകളും കൊണ്ടു ചൊറിച്ചിൽ ഉണ്ടാകുമ്പോൾ ക്രീമുകളോ അലർജിക്കെതിരെയുള്ള ആന്റിഹിസ്‌റ്റമിനുകളും പരീക്ഷിച്ചേക്കാം. എന്നാൽ ഇത് മാറുന്നില്ലെങ്കിൽ ഒപ്പം ശരീരഭാരം കുറയുക, പനി, വിയർപ്പ് തുടങ്ങിയ ലക്ഷണങ്ങളും കൂടെയുണ്ടെങ്കിൽ ഇത് ഗൗരവമായെടുക്കണം.