ചൈനയിൽ നിന്ന്, കൊഴുപ്പും കൊളസ്‌ട്രോളും കത്തിക്കും ‘ഔഷധശാല’; ഇന്ന് കേരളത്തിന്റെ മധുരമൂറും പഴം
സ്വദശം ചൈനയാണെങ്കിലും നമ്മുടെ നാട്ടിൽ ഇപ്പോൾ ധാരാളമായി കണ്ടുവരുന്ന ഒന്നാണ് കമ്പിളി നാരകം (ബബ്ലൂസ്). മാതോളി നാരങ്ങ, M അല്ലി നാരങ്ങ, കമ്പിളി നാരങ്ങ തുടങ്ങി പേരുകളിലെല്ലാം അറിയപ്പെടുന്ന ബബ്ലൂസിനെ നാരങ്ങയുടെ കുടുംബത്തിലെ ഏറ്റവും ഭീമനെന്നാണ് വിളിക്കുന്നത്. കേരളത്തിലെ മണ്ണും കാലാവസ്‌ഥയും ബബ്ലൂസിന് ഏറെ അനുയോജ്യമാണ്. അൽപം പുളിയും മധുരവും നിറഞ്ഞതാണെങ്കിലും ബബ്ലൂസ് ആരോഗ്യം ശ്രദ്ധിക്കുന്നവർക്ക് ഒരു മുതൽകൂട്ടാണ്. ഒരു നാളികേരത്തോളം വലുപ്പമുള്ളതാണിത്. ഏകദേശം ആറ് വർഷത്തോളം വിളവെടുക്കാം. തുടർന്ന് മരങ്ങൾ നശിച്ചുപോകുന്നതായാണ് പതിവ്.കേരളത്തിലെ കാലാവസ്‌ഥയിൽ ഇടത്തം വലുപ്പത്തിൽ വളരുന്ന മരമാണിത്. നാരക കുടുംബത്തിലെ ഏറ്റവും വലിയ ഫലം കൂടിയാണ് ഇവ. റുട്ടേസിയ സസ്യകുലത്തിൽപ്പെട്ടതാണ് ബൗസ്. സിട്രിസ് ഗ്രാൻഡിസ് എന്നാണ് ശാസ്ത്രനാമം. വിറ്റാമിനുകളും പ്രോട്ടീനുകളും ധാരാളം അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ സി, ജലാംശം, ട്രോട്ടീൻ, കൊഴുപ്പ്, അന്നജം, കാൽസ്യം, ഫോസ്‌ഫറസ്, ഇരുമ്പ് തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്നു. രക്‌തത്തിന്റെ കൗണ്ട് കൂടാനും കമ്പിളി നാരകം ഉത്തമം. മാത്രമല്ല ദാഹത്തിനും ക്ഷീണത്തിനും മികച്ചത്.ബബ്ലൂസ് നാരങ്ങയിൽ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് മനുഷ്യ ധമനികളിൽ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് സഹായിക്കുന്നു. 90 ശതമാനത്തിലധികം കൊഴുപ്പും കൊളസ്ട്രോളും മാതള നാരങ്ങ ഇല്ലാതാക്കും. ദിവസവും മാതളം കഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടത്തിന് നല്ലത്. വിളർച്ച തടയാൻ ഇത് സഹായിക്കും. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും രോഗപ്രതിരോധശേഷി ആർജ്‌ജിക്കാനുമെല്ലാം മികച്ചത് തന്നെ. മധുരപലഹാരങ്ങൾ ഉണ്ടാക്കാനും ജെല്ലി ഉണ്ടാക്കാനും ബബ്ലൂസ് നാരങ്ങ ഉപയോഗിക്കാം. മുന്തിരിപ്പഴത്തിൻ്റെ രുചിയോട് സാമ്യമുള്ള ഈ ഇനങ്ങൾക്ക് കൂടുതൽ അല്ലികളുണ്ട്. മൂത്രാശയ സംബന്ധമായ രോഗങ്ങൾ അകറ്റാനും സാധാരണയുണ്ടാകുന്ന ജലദോഷവും പനിയും പ്രതിരോധിക്കാനും ബബ്ലൂസിന് ശേഷിയുണ്ടെന്ന് പറയപ്പെടുന്നു.എന്നും ഒരു 25 ഗ്രാം വീതം ബബ്ലൂസ് നാരങ്ങ കഴിക്കുന്നതിലൂടെ ശരീരത്തിലേയ്ക്ക് ആവശ്യമായ ഫൈബർ കണ്ടൻ്റ് എത്തുന്നതിന് വളരെയധികം സഹായിക്കുന്നു. ആവശ്യത്തിന് ഫൈബർ ശരീരത്തിൽ എത്തിയാൽ ഇത് ദഹനം നല്ലരീതിയിൽ നടക്കുന്നതിനും അതുപോലെതന്നെ വയറ്റിൽ ഉണ്ടാകുന്ന ദഹനക്കേട് മൂലമുള്ള പ്രശ്നങ്ങൾ വരാതിരിക്കുന്നതിനും ഇത് സഹായിക്കും. ഇതിൽ ധാരാളം പ്രോട്ടിനും അതുപോലെ ഫൈബറും അടങ്ങിയിരിക്കുന്നതിനാൽ തന്നെ ഇത് കഴിച്ചുകഴിഞ്ഞാൽ വയർ നിറഞ്ഞ ഫീൽ ലഭിക്കുകയും അതുപോലെ അമിതമായി കഴിക്കുവാൻ തോന്നാതിരിക്കുന്നത് തടി കുറയ്ക്കുന്നതിനും അതുപോലെ അമിതമായി തടി കൂടാതിരിക്കുന്നതിനും സഹായിക്കും. അതുകൊണ്ട് ഡയറ്റിൽ കമ്പിളി നാരങ്ങയും ഉൾപ്പെടുത്തുന്നത് നല്ലതാണ്.*ആത്മീയ ചടങ്ങുകളിലും സ്‌ഥിരം സാന്നിധ്യം*ചില ഏഷ്യൻ രാജ്യങ്ങളിലെ സാംസ്‌കാരിക, ആത്മീയ ചടങ്ങുകളിൽ ബബ്ലൂസിന്റെ സാന്നിധ്യം പ്രകടമാണ്. ചൈനയിലെ ചാന്ദ്ര പുതുവത്സരാഘോഷ വേളയിൽ ഈ പഴം പൂർവികർക്ക് സമർപ്പിക്കുന്നത് കാണാം. ഇത് സമ്യദ്ധിയുടെയും ഐക്യത്തിന്റെയും പ്രതീകമാക്കി മാറ്റുമെന്നും വിശ്വസിക്കുന്നു. തായ്‌ലൻഡിലെ സോങ് ക്രാൻ ഉത്സവം പോലുള്ള ആചാരങ്ങളിൽ ബബ്ലൂസ് ഉപയോഗിക്കാറുണ്ട്. ഛാത്ത് പൂജയ്ക്ക് ബബ്ലൂസ് വഴിപാടായി ഉപയോഗിക്കുന്നു.*നിർമിക്കാം മൂല്യവർധിത ഉൽപന്നങ്ങൾ*ചുവപ്പ്, വെള്ള നിറങ്ങളിലാണ് കമ്പിളി നാരകങ്ങളുള്ളത്. നാരങ്ങയുടെ ഉൾക്കാമ്പിലെ നിറത്തിന് അനുസരിച്ചാണ് പേര്. ചുവപ്പ് നിറമുള്ളതാണ് നാട്ടിൻപുറങ്ങളിലെല്ലാം സാധാരണയായി കാണപ്പെടുന്നത്. പുളിയും മധുരവും ചവർപ്പും കലർന്ന രുചിയാണ് ഉൾക്കാമ്പിന്. കട്ടിയുള്ള പുറം തോട് പാകമാകുമ്പോൾ ഇളം മഞ്ഞ നിറമാകും. പുറംതോട് പൊളിച്ച് ഉൾഭാഗം എടുക്കാം. ഉൾഭാഗം നന്നായി പഴുത്ത കായ്‌കൾക്ക് സാമാന്യം നല്ല മധുരമുണ്ടാകും. ബബ്ലൂസ് ഉപയോഗിച്ച് ഒട്ടേറെ മൂല്യവർധിത ഉൽപന്നങ്ങളും നിർമിക്കാനാകും. ഇത് ഉപയോഗിച്ച് ജാം ഉണ്ടാക്കി കഴിക്കുന്നതെല്ലാം പലരും ചെയ്യുന്നകാര്യമാണ്. ചിലർ ഇത് അച്ചാർ ഇടുവാനും ഉപയോഗിക്കാറുണ്ട്.