ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ അടുത്ത മാസം മുതല്‍ ഈടാക്കാന്‍ തീരുമാനം

Spread the love

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ അടുത്ത മാസം മുതല്‍ ഈടാക്കാന്‍ തീരുമാനം. ജൂണ്‍ 5 മുതല്‍ പിഴയീടാക്കാനാണ് തീരുമാനം. ഈ മാസം 20 മുതല്‍ പിഴ ഈടാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. റോഡില്‍ ക്യാമറ വെച്ചതിന് ശേഷമുള്ള നിയമലംഘനങ്ങള്‍ക്കാണ് പിഴ ഈടാക്കുക. നിയമലംഘനങ്ങള്‍ക്ക് മെയ് 5 മുതല്‍ ബോധവത്കരണ നോട്ടീസ് നല്‍കിയിരുന്നു. ഗതാഗത മന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം.എ ഐ ക്യാമറയില്‍ പതിഞ്ഞ ഗതാഗത നിയമലംഘനത്തില്‍ ബോധവത്ക്കരണ നോട്ടീസ് അയച്ചു തുടങ്ങിയിരുന്നു. പലതവണ ഗതാഗത നിയമലംഘനം നടത്തുന്നവര്‍ക്കാണ് നോട്ടീസ് ആദ്യം അയയ്ക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ നിയമലംഘനങ്ങളുടെ നോട്ടീസ് ആണ് അയക്കുന്നത്. ഈ മാസം 20 മുതല്‍ പിഴ ഈടാക്കാനായിരുന്നു തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *