ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ താത്കാലികമായി നിര്‍ത്തി

Spread the love

ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ താത്കാലികമായി നിര്‍ത്തി. ഇനി ഡ്രെഡ്ജിംഗ് മെഷീന്‍ വന്നതിന് ശേഷം മാത്രം തെരച്ചില്‍ നടത്താനാവു. ഡ്രഡ്ജര്‍ എത്താന്‍ വൈകുമെന്നുറപ്പായതിനാല്‍ അര്‍ജുനെ കണ്ടെത്താനുള്ള ശ്രമകള്‍ ഇനിയും നീളും. ഒരാഴ്ച കഴിഞ്ഞേ ഡ്രഡ്ജര്‍ എത്തിക്കാനാവൂ എന്ന് കമ്പനി എംഡി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.അതേസമയം പുഴയിലെ വെള്ളം കലങ്ങിയതിനാല്‍ മുങ്ങിയുള്ള തെരച്ചില്‍ ബുധിമുട്ടെന്ന് ഈശ്വര്‍ മല്‍പെയും പറഞ്ഞു. അര്‍ജുനെ കാണാതായിട്ട് ഇന്നേക്ക് ഒരുമാസം തികയുകയാണ്. ഇന്ന് നടത്തിയ തെരച്ചിലില്‍ ?ഗം?ഗാവലി പുഴയില്‍ നിന്ന് അര്‍ജുന്റെ ലോറിയുടെ കയറും ലോഹഭാ?ഗങ്ങളും കണ്ടെത്തിയിരുന്നു. കയര്‍ അര്‍ജുന്റെ ലോറിയുടേതാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. 50 മീറ്റര്‍ നീളമുള്ള കയറാണ് ലഭിച്ചിരിക്കുന്നത്. ഈശ്വര്‍ മാല്‍പയുടെ സംഘമാണ് അര്‍ജുന്‍ ദൌത്യത്തില്‍ ഏറെ നിര്‍ണായകമായ ലോറി ഭാഗങ്ങള്‍ കണ്ടെത്തിയത്. വലിച്ചു കയറ്റിയ ലോഹഭാ?ഗങ്ങള്‍ക്കൊപ്പമാണ് കയര്‍ ലഭിച്ചത്. ഇതിനിടെയിലാണ് വീണ്ടും തെരച്ചില്‍ വൈകുന്നത്.പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെയുടെ സംഘാംഗങ്ങള്‍, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് എന്നിവരാണ് ഇന്ന് നടന്ന തെരച്ചിലില്‍ പങ്കാളികളായത്.അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലില്‍ നിര്‍ണായക തെളിവ് ലഭിച്ചെന്ന് രക്ഷാ ദൗത്യം ഏകോപിക്കുന്ന ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലില്‍ കയറടക്കം കണ്ടെത്തിയതിനാല്‍ അര്‍ജുന്റെ ലോറി പുഴക്കടിയില്‍ തന്നെ ഉണ്ടെന്ന് ഉറപ്പായെന്നും അവര്‍ വിവരിച്ചു. ലോറി പുഴക്ക് അടിയില്‍ ഉണ്ടെന്നതിന്റെ തെളിവാണ് ഇന്ന് കയര്‍ ലഭിച്ചതെന്നും കളക്ടര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അര്‍ജുന് പുറമേ കര്‍ണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവരേയും കണ്ടെത്താനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *