മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനും ലോറിയും കരയിലെ മണ്ണിനടിയിലില്ലെന്ന് സ്ഥിരീകരിച്ച് സൈന്യം

Spread the love

ബെംഗളൂരു: മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനും ലോറിയും കരയിലെ മണ്ണിനടിയിലില്ലെന്ന് സ്ഥിരീകരിച്ച് സൈന്യം. റോഡില്‍ ലോറിയില്ലെന്നും നദിക്കരയില്‍ നിന്ന് ഒരു സിഗ്‌നല്‍ കിട്ടിയെന്നും സൈന്യം സ്ഥിരീകരിച്ചു. നദിക്കരയിലെ സിഗ്‌നല്‍ കിട്ടിയ പ്രദേശം മാര്‍ക്ക് ചെയ്ത് പരിശോധിക്കുകയാണ് സൈന്യം.ഇന്ന് ഏഴാം ദിവസമാണ് അര്‍ജുനായുളള തെരച്ചില്‍ തുടരുന്നത്. അര്‍ജുന്റെ ലോറി റോഡരികിന് സമീപം നിര്‍ത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും ദിവസങ്ങള്‍ റോഡിലെ മണ്‍കൂനയില്‍ പരിശോധന നടത്തിയത്. നിലവില്‍ റഡാര്‍ ഉപയോഗിച്ച് പുഴയിലും പരിശോധന നടത്തുന്നുണ്ട്. വളരെ ആഴത്തിലും ദൂരത്തിലും നിന്ന് സിഗ്‌നല്‍ കണ്ടെത്താന്‍ ഈ റഡാറിന് ശേഷിയുണ്ട്. എന്നാല്‍ നദിയില്‍ വലിയ അളവില്‍ മണ്‍കൂനയുളളത് തിരിച്ചടിയാണ്.രാവിലെ മുതല്‍ സ്‌കൂബ ഡൈവേഴേ്‌സ് പുഴയില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. മണ്ണിടിച്ചില്‍ നടന്നതിന് സമീപത്തുള്ള ഗംഗംഗാവലി പുഴയിലാണ് സ്‌കൂബ ഡൈവേഴ്‌സ് പരിശോധന നടത്തുന്നത്. പുഴയില്‍ മണ്‍കൂനയുള്ള സ്ഥലത്താണ് പരിശോധന. അര്‍ജുന്റെ ലോറി പുഴയിലേക്ക് പോയിരിക്കാനുള്ള സാധ്യതയും സൈന്യം തള്ളിക്കളയുന്നില്ല. പുഴയിലെ പരിശോധനക്കായി കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നാവികസേന.

Leave a Reply

Your email address will not be published. Required fields are marked *