എൻ.ഡി.എ ഘടകകക്ഷി അയതിൽ അഭിമാനിക്കുന്നു: സജിമഞ്ഞക്കടമ്പിൽ

Spread the love

കോട്ടയം: കേരളാ കോൺഗ്രസ്സ് ഡെമോക്രാറ്റിക് പാർട്ടിയെ എൻ ഡി എ ഘടക കക്ഷിയാക്കിയതിൽ അഭിമാനിക്കുന്നുവെന്ന് കേരളാ കോൺഗ്രസ്സ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. കേരളത്തിലെ ഇടതു വലത് മുന്നണികളുടെ കൂട്ടായ്മയായ ഇന്ത്യ മുന്നണിയുടെ അവസരവാദ രാഷ്ട്രീയം തുറന്നു കാട്ടി കേരളത്തിൽ വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് കൂടി പങ്കാളിയായ എൻ.ഡി.എ കരുത്ത് തെളിയിക്കുമെന്നും സജി കൂട്ടി ചേർത്തു. കേരളാ കോൺഗ്രസ്സ് ഡെമോക്രാറ്റിക് പാർട്ടിയെ എൻ.ഡി.എയുടെ ഘടക കക്ഷി ആക്കിയതിന്റെ സന്തോഷ സൂചകമായി കോട്ടയം കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിൽ മധുര പലഹാര വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന ഓഫിസ് ചാർജ് ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം, വൈസ് ചെയർമാൻ പ്രഫ: ബാലു ജി വെള്ളിക്കര, ട്രഷറർ റോയി ജോസ്, സംസ്ഥാന ഭാരവാഹികളായ മോഹൻ ദാസ് അമ്പലാറ്റിൽ, അഡ്വ: സെബാസ്റ്റ്യൻ മണിമല, ബിനു അയിരമല, രഞ്ജിത്ത് എബ്രാഹം തോമസ്, അഡ്വ: മഞ്ചു കെ നായർ, എൽ ആർ വിനയചന്ദ്രൻ, വിനയ് നാരായണൻ, അഡ്വ രാജേഷ് പുളിയനത്ത്, ജോയി സി കാപ്പൻ, ബിജു കണിയാൻമല, കെ ഉണ്ണികൃഷ്ണൻ, നോബിൾ ജയിംസ്, സലിം കാർത്തികേയൻ, സുമേഷ് നായർ, ജയിസൺ മാത്യു, പ്രിയ രജ്ഞു, ടോമി താണോലിൽ, ലിബിൻ കെ. എസ്, കുര്യൻ കണ്ണംകുളം, ഷാജി തെള്ളകം, സതീഷ് കോടിമത, ഗോപകുമാർ വി എസ് , ജി ജഗദീഷ്, തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *