സെർവിക്കല്‍ ക്യാൻസർ തടയാൻ ശ്രമിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ
ഡല്‍ഹി: സെർവിക്കല്‍ ക്യാൻസർ തടയാൻ ശ്രമിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇതിനായി വാക്സിനേഷൻ നടത്തും. കർഷകരുടെ വരുമാനം വർധിപ്പിക്കാൻ ശ്രമിക്കും. മിഷൻ ഇന്ദ്രധനുഷില്‍ വാക്സിനേഷൻ വർധിപ്പിക്കും. പുതിയ മെഡിക്കല്‍ കോളേജുകള്‍ തുറക്കും.ഇതിനായി കമ്മിറ്റി രൂപീകരിക്കും. 9 മുതല്‍ 14 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്ക് സൗജന്യ വാക്സിനേഷൻ നല്‍കും. വിളകളില്‍ നാനോ ഡിഎപി ഉപയോഗിക്കും. ക്ഷീരവികസന രംഗത്ത് നല്ല പ്രവർത്തനങ്ങള്‍ നടത്തും.ക്ഷീരകർഷകരെ പ്രോത്സാഹിപ്പിക്കും. അടുത്ത 5 വർഷത്തിനുള്ളില്‍ ഞങ്ങള്‍ വികസനത്തിന് ഒരു പുതിയ നിർവചനം സൃഷ്ടിക്കും. ആശ വർക്കർമാരും അങ്കണവാടി ജീവനക്കാരും ആയുഷ്മാൻ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ നല്‍കും. എല്ലാ മാസവും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കും.ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിലുള്ള ആരോഗ്യ പരിരക്ഷ എല്ലാ ആശാ, അംഗൻവാടി വർക്കർമാർക്കും ഹെല്‍പ്പർമാർക്കും വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി സീതാരാമൻ പ്രഖ്യാപിച്ചു.രാജ്യത്തിന്റ് സമ്ബദ്‌വ്യവസ്ഥ ശരിയായ ദിശയിലാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ. സുതാര്യമായ ഭരണത്തിലാണ് സർക്കാരിന്റെ ശ്രദ്ധ. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ അടുത്ത അഞ്ച് വർഷത്തിനുള്ളില്‍ ഗ്രാമീണ മേഖലയില്‍ രണ്ട് കോടി വീടുകള്‍ കൂടി നിർമ്മിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. 2024ല്‍ വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തും. അടുത്ത അഞ്ച് വർഷം വികസനത്തിന്റെ കാലമാണ്. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളും സാമ്ബത്തിക വളർച്ചയുണ്ട്. ഇന്ത്യയ്ക്ക് മാക്രോ ഇക്കണോമിക് സ്ഥിരതയുണ്ടെന്നും നിക്ഷേപങ്ങള്‍ ശക്തമാണെന്നും സമ്ബദ്‌വ്യവസ്ഥ നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.രാജ്യത്തെ ഒരു കോടി ഗ്രാമീണ സ്ത്രീകളെ ലഖ്പതി ദീദിയാക്കിയെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ശമ്ബളം രണ്ട് കോടിയില്‍ നിന്ന് മൂന്ന് കോടിയായി ഉയർത്തും. 9 കോടി സ്ത്രീകളുടെ ജീവിതത്തില്‍ മാറ്റമുണ്ടായി. ലഖ്പതി ദീദിയില്‍ നിന്നാണ് സ്വാശ്രയത്വം ഉണ്ടായത്. അങ്കണവാടി പരിപാടികള്‍ വേഗത്തിലാക്കും. ഇതുവരെ ഒരു കോടി സ്ത്രീകളെ ലഖ്പതിദീദിയാക്കി.