സ്പേഡെക്സ് വിജയകരമായി വിക്ഷേപിച്ച് ഇന്ത്യ

Spread the love

ബഹിരാകാശത്ത് ഡോക്കിങ് സാങ്കേതികവിദ്യ ലക്ഷ്യമാക്കിയുള്ള ഇന്ത്യയുടെ സ്വപ്നദൗത്യമായ ‘സ്‌പെഡെക്സ്’ വിക്ഷേപിച്ചു. രാത്രി 10 മണിയോടെയാണ് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നും ‘സ്‌പെഡെക്സ്’ വിക്ഷേപിച്ചത്. 220 കിലോഗ്രാം വീതം ഭാരമുള്ള ചേസര്‍ (എസ്ഡിഎക്‌സ് 01), ടാര്‍ഗറ്റ് (എസ്ഡിഎക്‌സ് 02) ഉപഗ്രഹങ്ങൾ വഹിച്ച് പിഎസ്എല്‍വി സി60 റോക്കറ്റാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയർന്നത്.

ബഹിരാകാശത്ത് വേർപെട്ട രണ്ടു പേടകങ്ങളും ജനുവരി ഏഴിന് ഒന്നായി ചേരുന്ന ഡോക്കിങ് പൂർത്തിയാക്കും. കൂടാതെ 24 പരീക്ഷണോപകരണങ്ങള്‍കൂടി ദൗത്യത്തിലുണ്ട്. ബഹിരാകാശത്തുള്ള ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന പ്രക്രിയയാണ് സ്പേസ് ഡോക്കിങ്.

ബഹിരാകാശ നിലയം നിര്‍മിക്കുന്നതിനും പരിപാലിക്കുന്നതിലും ഡോക്കിങ്, ബെര്‍ത്തിങ് സാങ്കേതികവിദ്യകള്‍ ആവശ്യമാണ്. ഇതിനാൽ, ഭാവിയിലെ ഇന്ത്യയുടെ സ്വപ്ന പദ്ധതികളിലേക്കു‍ള്ള ആദ്യ ചുവടു വയ്പായി ഇതിനെ കാണാം. നിലവിൽ അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്ക് മാത്രമാണ് ഡോക്കിങ് സംവിധാനം ഉള്ളത്. അതിനാൽ തന്നെ ദൗത്യം വിജയിപ്പിച്ചെടുക്കുക എന്നത് നിർണായകമാണ്. ഈ ദൗത്യം വിജയിച്ചാൽ വീണ്ടും ബഹിരാകാശ രംഗത്ത് ഇന്ത്യ ചരിത്രമെ‍ഴുതും. ലോകം ഉറ്റുനോക്കുന്ന വിക്ഷേപണത്തിന് മുന്നോടിയായി സ്പേഡെക്സ് ദൗത്യത്തിന്‍റെ രണ്ട് സാംപിള്‍ വീഡിയോകള്‍ ഐഎസ്ആര്‍ഒ ഔദ്യോഗിക എക്സ് ഹാന്‍ഡിലില്‍ പങ്കുവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *