മീനാങ്കലിൽ മോഷണം തുടർക്കഥ : മോഷ്ടാവിനെ കണ്ടെത്താനാകാതെ പൊലീസ്
ആര്യനാട്:ആര്യനാട്-വിതുര പഞ്ചായത്തുകളഉടെ അതിർത്തി പ്രദേശമായ മീനാങ്കലിൽ മോഷണം തുടർക്കഥയാകുന്നു.നിരവധി പരാതികൾ ലഭിച്ചിട്ടും മോഷ്ടാവിനെ കണ്ടെത്താനാകാതെ പൊലീസ്.മീനാങ്കൽ പ്രദേശങ്ങളിൽ നിരവധി വീടുകളിലും ക്ഷേത്രങ്ങളിലുമായി ചെറുതും വലുതുമായ നിരവധി മോഷണങ്ങളാണ് ഇതിനോടകം നടന്നിട്ടുള്ളത്.ഇതുമായി ബന്ധപ്പെട്ട് ഇതേവരെ ആരേയും പിടികൂടിയിട്ടില്ല.
ഈ മാസം ആദ്യമാണ് സി.പി.ഐ സംസ്ഥാന നേതാവ് മീനാങ്കൽ കുമാറിന്റെ മീനാങ്കലിലെ കുടുംബ വീടിന്റെ മുൻ വാതിൽ പൊളിച്ച് മോഷണം നടത്തിയത്.അലമാരയിൽ സൂക്ഷിച്ചിരുന്ന 13,500രൂപയും പ്രമാണങ്ങളും കള്ളൻമ്മാർ മോഷണം നടത്തിയത്.ഈ ദിവസം തന്നെ മീനാങ്കലിലെ കരുംകാളീ ദേവീക്ഷേത്രത്തിലെ ശ്രീകോവിലിന്റെ പൂട്ട് തകർക്കുകയും കാണിക്കവഞ്ചി തകർക്കുകയും ചെയ്തിരുന്നു.
ഇതിന് ശേഷവും ഇവിടെ മോഷണ പരമ്പര തുടരുകയാണ്.പന്നിക്കുഴി ശ്രീനിവാസന്റെ വീട്ടിൽ നിന്നും അലമാരയിൽ സൂക്ഷിച്ചിരുന്ന 20,000രൂപ കവർന്നു.മീനാങ്കൽ പന്നിക്കുഴി ബിജുവിന്റെ വീടിന്റെ കാർപോർച്ചിൽ സൂക്ഷിച്ചിരുന്ന രണ്ട് പമ്പുകൾ,മീനാങ്കൽ പന്നിക്കുഴി സുന്ദരേശന്റെ വീട്ടിൽ നിന്നും നൂറ് കിലോയോളം റബ്ബർ ഷീറ്റുകളും മീനാങ്കൽ പന്നിക്കുഴിയിൽ റിട്ട.ആർമി ഓഫീസറുടെ റബ്ബർ ഷീറ്റ് പുര കുത്തിത്തുറന്ന് ഷീറ്റുകളും,മീനാങ്കൽ കളമാംകോട് കസ്തകരി അമ്മയുടെ ഷീറ്റ്പുര കുത്തിത്തുറന്ന് ഷീറ്റുകളും,പമ്പും,മീനാങ്കൽ കോളനിയിലെ നിരവധി വീടുകളിൽ നിന്നും ആളില്ലാത്ത സമയങ്ങളിൽ കുത്തിത്തുറന്ന് പണവും മോഷണം പോയിട്ടുണ്ട്.
മീനാങ്കൽ പ്രദേശത്ത് മോഷണങ്ങൾ തുടർത്തഥയായതോടെ ജനങ്ങളും ഭീതിയിലായിട്ടുണ്ട്.അടിയന്തിരമായി ഈ പ്രദേശത്തെ ജനങ്ങളുടെ സൈരജീവിതം തകർക്കുന്ന മോഷ്ടാക്കളെ പിടികൂടാൻ നടപടിയെടുക്കണണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം മീനാങ്കൽ കുമാർ ആവശ്യപ്പെട്ടു.