പാതി വില തട്ടിപ്പ്; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി കൊണ്ടുള്ള ഡിജിപി ഇത് സംബന്ധിച്ച് ഉത്തരവിറക്കി
പാതി വില തട്ടിപ്പ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി കൊണ്ടുള്ള ഡി ജി പി ഇത് സംബന്ധിച്ച് ഉത്തരവിറക്കി. പ്രത്യേക സംഘം ഉടൻ രൂപീകരിക്കും. കൈമാറുന്നത് ആദ്യം റജിസ്റ്റർ ചെയ്ത 34 കേസുകൾ. എറണാകുളം – 11,ഇടുക്കി 11,ആലപുഴ 8,കോട്ടയം 3, കണ്ണൂർ 1 എന്നിങ്ങനെയാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.
കാസർകോഡും നിരവധി പേർ തട്ടിപ്പിനിരയായി. കാഞ്ഞങ്ങാട് ഗുരുവനത്തെ സോഷ്യോ എക്കണോമിക് ഡെവലപ്മെൻറ് സൊസൈറ്റിയിൽ നിന്നും 41 ലക്ഷം രൂപയാണ് തട്ടിയെടുത്തു. കുംബസാജയിൽ മൈത്രി ലൈബ്രറിയിൽ നിന്നും തട്ടിയെടുത്തത് 39 ലക്ഷം രൂപ തട്ടിയെടുത്തു.
അതേസമയം അനന്തുകൃഷ്ണനുമായി അടുത്ത ബന്ധമില്ലെന്ന ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റിന്‍റെ വാദം കളവ്. ജെ പ്രമീളാ ദേവിയും അനന്തക്യഷ്ണനും ചേര്‍ന്ന് കമ്പനി രൂപീകരിച്ചതിന്‍റെ രേഖകള്‍ പുറത്ത്. ഗുഡ് ലിവിംഗ് പ്രോട്ടോക്കോള്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഒരുമിച്ച് തുടങ്ങിയത്. 2019 ഡിസംബര്‍ 20ന് കമ്പനി രജിസ്റ്റര്‍ ചെയ്തു. 2021 മാര്‍ച്ച് 10 വരെ പ്രമീളാ ദേവി ഡയറക്ടറായി തുടര്‍ന്നു. പ്രമീളാ ദേവീ രാജി വെച്ച ദിവസം മകള്‍ പ്രമീള ലക്ഷ്മിയെ പകരം ഡയറക്ടറാക്കി.