കല്ലാർ മൊട്ടമൂട്ടിൽ ഒറ്റയാൻ ഇറങ്ങി

Spread the love

വിതുര: വിതുര പഞ്ചായത്തിലെ കല്ലാർ വാർഡിലെ മൊട്ടമൂട്, ഓടൻച്ചൻപാറ മേഖലയിൽ ഒറ്റയാൻ ഭീതിയും നാശവും പരത്തി വിഹരിക്കുന്നതായി ആദിവാസികൾ പരാതിപ്പെട്ടു. ആന ഇവിടെ തമ്പടിച്ചിട്ട് ഒരാഴ്ചയായാകുന്നു. ഉപജീവനത്തിനായി ആദിവാസികൾ നടത്തിയിരുന്ന കൃഷികൾ മുഴവൻ നശിപ്പിച്ചു. പകലും ഒറ്റയാന്റെ ശല്യം രൂക്ഷമാണ്. വനവിഭവങ്ങൾ ശേഖരിക്കാൻ കഴിയാത്ത അവസ്ഥയാണ്.മഴ കനത്തതോടെയാണ് ഒറ്റയാൻ ഇവിടെ താവളമുറപ്പിച്ചത്. രാത്രിയിൽ ചിന്നം വിളിച്ച് പ്രദേശം മുഴുവൻ ചുറ്റിത്തിരിയുകയാണ്. വിദ്യാർത്ഥികളും പ്രതിസന്ധിയിലാണ്. ഒറ്റയാന് പുറമേ ആനക്കൂട്ടവും എത്തുന്നുണ്ട്. ആനശല്യത്തിന് വനപാലകർക്ക് പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *