പുതുവർഷത്തലേന്നു കത്തിക്കാനൊരുക്കുന്ന പാപ്പയ്ക്ക് മോദിയുടെ മുഖഛായയെന്ന ആക്ഷേപം : പാപ്പാഞ്ഞിക്ക് പുതിയ മുഖം

Spread the love

കൊച്ചിൻ : കാർണിവലിനോട് അനുബന്ധിച്ച് ഫോർട്ട് കൊച്ചിയിലെ പരേഡ് ഗ്രൗണ്ടിൽ പുതുവർഷത്തലേന്നു കത്തിക്കാനൊരുക്കുന്ന പാപ്പാഞ്ഞിക്ക് പുതിയ മുഖം. പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖഛായയെന്ന ആക്ഷേപവുമായി ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചതിനെ തുടർന്നാണ് പാപ്പാഞ്ഞിയുടെ മുഖം മാറ്റൽ നടപടികൾ തുടങ്ങിയത്. നിലവിലുണ്ടായിരുന്ന മുഖം കീറിക്കളഞ്ഞു.ഇന്നലെ രാവിലെയാണ് പാപ്പാഞ്ഞിയുടെ മുഖത്തിന് പ്രധാനമന്ത്രിയുമായുള്ള സാമ്യം ശ്രദ്ധയിൽപെട്ടത്. ഇതു സംബന്ധിച്ച ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമായതോടെയാണ് പ്രാദേശിക ബിജെപി നേതൃത്വം പ്രതിഷേധവുമായി എത്തിയത്. ബിജെപി ജില്ലാ സെക്രട്ടറിയും നഗരസഭാ സ്ഥിരം സമിതി അധ്യക്ഷയുമായ പ്രിയാ പ്രശാന്തിന്റെ നേതൃത്വത്തിൽ പ്രവർത്തകർ പാപ്പാഞ്ഞിയുടെ നിർമാണം നടക്കുന്ന പരേഡ് മൈതാനിയിലെത്തി നിർമാണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.നിർമാണം നിർത്തിവച്ച് കാർണിവൽ കമ്മിറ്റി മാപ്പു പറയണമെന്ന് ബിജെപി പ്രവർത്തകർ ആവശ്യപ്പെട്ടു. നിർമാണം നിർത്തിയെങ്കിലും മാപ്പു പറയാൻ ഭാരവാഹികൾ ആദ്യം തയാറായില്ല. മുഖം മാറ്റാമെന്ന ഉറപ്പു നൽകുകയും നിലവിൽ സ്ഥാപിച്ച മുഖം അഴിച്ച് താഴെ ഇറക്കുകയും ചെയ്തു. എന്നാൽ, പ്രതിഷേധം കനത്തതോടെ കാർണിവൽ കമ്മിറ്റി ഖേദം പ്രകടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *