യുക്രെയിനില്‍ റഷ്യ ആക്രമണം കടുപ്പിച്ചു : സഹായം തേടി യുക്രയിൻ
കീവ്: യുക്രെയിനില്‍ റഷ്യ ആക്രമണം കടുപ്പിച്ചതിനു പിന്നാലെ അമേരിക്കയോടും യൂറോപയന്‍ യൂണിയനോടും കൂടുതല്‍ സഹായം തേടി യുക്രയിന്‍ പ്രസിഡന്റ് വ്്‌ളാഡിമര്‍ സെലന്‍സ്‌കി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ദീര്‍ഘദൂര മൈസൈലാ ടോമാഹോക്ക് നല്കണമെന്ന ആവശ്യമുന്നയിച്ച് വെള്ളിയാഴ്ച്ച ചര്‍ച്ച നടത്താനിരിക്കെയാണ് റഷ്യയുടെ അതിശക്തമായ ആക്രമണം.റഷ്യ നടത്തിയ അതിശക്തമായ ബോംബ് ആക്രമണത്തില്‍ യുക്രയിനിലെ രണ്ടാമത്തെ നഗരമായ ഖാര്‍കീവില്‍ ആശുപത്രിക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇവിടുത്തെ ഏഴ് രോഗികള്‍ക്ക് പരിക്കേറ്റു. 50 ഓളം രോഗികളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. യുക്രെയിന്റെ ഊര്‍ജ്ജ സംവിധാനങ്ങളെ ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം നടത്തുന്നതെന്ന് സെലെന്‍സ്‌കി പറഞ്ഞു. ‘എല്ലാ ദിവസവും, എല്ലാ രാത്രിയും റഷ്യ വൈദ്യുതി നിലയങ്ങളെയും വൈദ്യുതി ലൈനുകളെയും പ്രകൃതിവാതക സംവിധാനങ്ങളെയും ആക്രമിക്കുന്നതായി സലെന്‍സ്‌കി ടെലിഗ്രാമില്‍ കുറിച്ചു.റഷ്യ നടത്തുന്ന ദീര്‍ഘദൂര ആക്രമണങ്ങളെ ചെറുക്കാന്‍ കൂടുതല്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നല്‍കി സഹായിക്കണമെന്ന് യുക്രൈന്‍ വ്രിദേശ രാജ്യങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.അമേരിക്ക, യൂറോപ്പ്, ജിഏഴ് രാജ്യങ്ങള്‍ തുടങ്ങിയഎല്ലാവരുടേയും സഹായം അഭ്യര്‍ഥിച്ച സെലന്‍സ്‌കി യുക്രയിന്‍ ജനങ്ങളെ സംരക്ഷിക്കാന്‍ ഇത് ആവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തു.യുക്രൈന് ലഭിക്കുന്ന യൂറോപ്യന്‍ യൂണിയന്റേത് ഉള്‍പ്പെടെയുള്ള വിദേശ സൈനിക സഹായത്തില്‍ കുറവുണ്ടായെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജര്‍മ്മനിയിലെ കീല്‍ ഇന്‍സ്റ്റിറ്റ്യൂട്ടറിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ലഭിച്ച സൈനിക സഹായം ആദ്യ പകുതിയിലെ സഹായവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 43 ശതമാനം കുറഞ്ഞു.