തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ആയിരുന്ന മഹുവ മൊയ്ത്രയ്ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ആയിരുന്ന മഹുവ മൊയ്ത്രയ്ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാര്‍ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്‌സാണ് നോട്ടീസ് അയച്ചിരിക്കുന്നത്.സ്വയം ഒഴിയാന്‍ തയാറാകുന്നില്ലെങ്കില്‍ എംപിയെന്ന നിലയില്‍ അനുവദിച്ച സര്‍ക്കാര്‍ വസതിയില്‍ നിന്നും ബലം പ്രയോഗിച്ച് പുറത്താക്കുമെന്നാണ് നോട്ടീസിലെ പരാമര്‍ശം. കോഴ വിവാദവുമായി ബന്ധപ്പെട്ട് മഹുവ മൊയ്ത്രയെ എംപി സ്ഥാനത്ത് നിന്നും പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഒരു മാസം മുമ്പാണ് പുറത്താക്കിയത്. അനധികൃത താമസക്കാരിയല്ലെന്ന് തെളിയിക്കുന്നതില്‍ മഹുവ പരാജയപ്പെട്ടുവെന്നും നോട്ടീസില്‍ പരാമര്‍ശിക്കുന്നു.എന്നാല്‍ ലോക്‌സഭാംഗത്വം നഷ്ടപ്പെട്ടതിന് പിന്നാലെ ഔദ്യോഗിക വസതി ഒഴിഞ്ഞുകൊടുക്കണമെന്ന നോട്ടീസിനെതിരെ ഇവര്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയും തള്ളിയിരുന്നു.