സ്വർണം മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ
ആറ്റിങ്ങൽ:ആലംകോട് ജൂവലറിയിൽ നിന്നും സ്വർണ്ണം മോഷ്ടിച്ച പ്രതി ജീവനക്കാരൻ അറസ്റ്റിൽ . തൃശൂർ ജില്ലയിൽ പുത്തൂർ പൊന്നുക്കര സെൻറ് ജോർജ് സെറാമിക്‌സിന് സമീപം സിജോ ഫ്രൻസിസ് (41) ആണ് അറസ്റ്റിലായത്. ആലംകോട് ജുവലറിയിൽ മോഷണം നടത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ ഡി.വൈ.എസ്.പി മഞ്ജുലാലിൻ്റെ നി ർദ്ദേശപ്രകാരം ആറ്റിങ്ങൽ എസ്. എച്ച് ഒ അജയൻ.ജെ, സബ് ഇൻസ്പെക്ടർ ജിഷ്ണു എം.എസ്, സി.പി ഒ മാരായ അനന്തു, ശ്രീനാഥ്, ദീപു കൃഷ്ണൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. പരിശോധനയിൽ പാൻ്റിൻ്റെ പോക്കറ്റിൽ നിന്നും സ്വർണ്ണം ലഭിച്ചിരുന്നു. തുടർന്ന് പ്രതി താമസിച്ചിരുന്ന മുറിയിൽ നിന്നും5 ഗ്രാമോളം സ്വർണ്ണം കണ്ടെത്തി. സിജോ ഫ്രൻസിസ് നാളുകളായി ജുവലറിയിൽ എത്തുന്ന കസ്റ്റമേഴ്സിനെ കബളിപ്പിച്ചും സ്റ്റോക്കിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചും വരികയായിരുന്നുവെന്ന് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.