നിക്ഷേപകർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് കെഎസ്എഫ്ഇ
നിക്ഷേപകർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് കെഎസ്എഫ്ഇ. റിപ്പോർട്ടുകൾ പ്രകാരം, നിക്ഷേപങ്ങൾക്ക് ഉയർന്ന ആദായം ലഭിക്കുന്ന ‘നേട്ടം’ നിക്ഷേപ പദ്ധതിക്കാണ് കെഎസ്എഫ്ഇ രൂപം നൽകിയിരിക്കുന്നത്. 400 ദിവസമാണ് നിക്ഷേപ കാലാവധി. 8 ശതമാനം പലിശയാണ് നേട്ടം പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.കെഎസ്എഫ്ഇ ചിട്ടി വിളിച്ചെടുത്ത സംഖ്യയിൽ നിന്ന് ഭാവി ബാധ്യതയ്ക്കുള്ള പണം ജാമ്യമായി നിക്ഷേപിക്കുന്നതിനും, 8 ശതമാനം പലിശ നിരക്ക് ലഭിക്കുന്നതാണ്. പ്രധാനമായും നിക്ഷേപങ്ങളുടെ മാസപ്പലിശയെ ആശ്രയിക്കുന്നവർക്കും, യുവാക്കൾക്കും, നാട്ടിൽ നിക്ഷേപിക്കുന്ന പ്രവാസികൾക്കുമാണ് നേട്ടം പദ്ധതിയുടെ ഗുണം കൂടുതൽ ലഭിക്കുക. 2022 ഡിസംബർ 15 മുതലാണ് പദ്ധതിക്ക് തുടക്കമിട്ടത്. നേട്ടം പദ്ധതി ആരംഭിച്ച് ദിവസങ്ങൾക്കകം 250 കോടി രൂപയോളമാണ് കെഎസ്എഫ്ഇ സമാഹരിച്ചത്.