ഓപ്പറേഷൻ “രക്ഷിത”യുമായി കേരള പോലീസ്
സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ട്രെയിൻ യാത്ര ചെയ്യുമ്പോൾ യാത്രക്കാരിൽ സുരക്ഷിത ബോധം ഉറപ്പിക്കുന്നതിനായി കേരള പോലീസിൻ്റെ വകയായ് ഓപ്പറേഷൻ “രക്ഷിതാ”. കഴിഞ്ഞദിവസം വർക്കലയിൽ കേരള എക്സ്പ്രസ്സിൽ നിന്ന് യുവതിയെ ചവിട്ടി വീഴ്ത്തിയ സംഭവത്തിനു പിന്നാലെ ട്രെയിൻ യാത്രയിലെ സുരക്ഷാ വീഴ്ചയെ പറ്റിയുള്ള വ്യാപകമായ പരാതികൾ ഉണ്ടായ സാഹചര്യത്തിൽ റെയിൽവേ എസ്പിയുടെ നേതൃത്വത്തിൽ “ഓപ്പറേഷൻ രക്ഷിതാ”എന്ന പേരിൽ റെയിൽവേ പോലീസും ,ലോക്കൽ പോലീസും കൂടിച്ചേർന്ന് സംയുക്ത സുരക്ഷാ പദ്ധതി ആരംഭിച്ചു. ഇത് പ്രകാരം കോഴിക്കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിങ്ങനെ നാലു മേഖലകളിലായി തരംതിരിച്ച് റെയിൽവേയിലെ 4 ഡിവൈഎസ്പി മാരുടെ മേൽനോട്ടത്തിൽ വനിതാ പോലീസ് ഉൾപ്പെടെയുള്ള സേനാഗംഗങ്ങളെ ഉൾപ്പെടുത്തി പദ്ധതി സജീവമാക്കി. സഞ്ചരിക്കുന്ന ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും പെട്രോളിങ്ങിനും പ്രത്യേകിച്ച്സ്ത്രീകൾ കൂടുതലായുള്ള കമ്പാർട്ട്മെന്റുകളിൽ പരിശോധന ശക്തമാക്കാനും റെയിൽവേ സ്റ്റേഷനിലും ട്രെയിനുകളിലും സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും അനധികൃതമായ പ്രവർത്തനങ്ങൾ, മദ്യപിച്ച് യാത്ര ചെയ്യൽ, ലഹരി കടത്ത് സ്ത്രീ യാത്രക്കാരോടുള്ള അശ്ലീല പെരുമാറ്റം തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയുക എന്നിവയാണ് “ഓപ്പറേഷൻ രക്ഷിതയുടെ” പ്രധാന ലക്ഷ്യം.

