ആരോഗ്യമുള്ള ഒരാൾക്ക് ദിവസവും ആവശ്യമുള്ള ഊർജം കൃത്യമായി നൽകുന്ന ആഹാരത്തെയാണ് സമീകൃതാഹാരമെന്ന് പറയുന്നത്
സമീകൃതാഹാരത്തിൽ ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, നട്സ്, പരിപ്പു വർഗങ്ങൾ, മത്സ്യം, മാംസം, പാൽ ഉത്പന്നങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു.എന്തു കഴിക്കണം, എപ്പോൾ കഴിക്കണം, എത്ര കഴിക്കണം, എത്ര പ്രാവശ്യം കഴിക്കണം, എങ്ങനെ കഴിക്കണം എന്നീ അഞ്ച് സംഗതികൾ ആഹാര കാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഹിതവും മിതവുമായ ഭക്ഷണമാണ് കഴിക്കുന്നതെങ്കിൽ രണ്ട് പ്രാവശ്യമേ വേണ്ടൂ എന്നാണ് ശാസ്ത്രം പറയുന്നത്. :“പ്രാതൽ രാജാവിനെ പോലെ, ഉച്ചഭക്ഷണം രാജകുമാരനെ പോലെ, അത്താഴം യാചകനെ പോലെ” എന്ന പഴഞ്ചൊല്ലിൽ പതിരുണ്ട്. ലോകത്ത് .കലോറി അനുസരിച്ചാണ് ഭക്ഷണം കഴിക്കേണ്ടത്. അപ്പോഴാണ് ഇന്ദ്രിയങ്ങൾക്കും മനസ്സിനും സ്വസ്ഥത ലഭിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണശൈലിയോടൊപ്പം കൃത്യനിഷ്ഠയുമുണ്ടാകണം. അങ്ങനെ ചെയ്യുന്നത് രോഗ സംരക്ഷണമുണ്ടാക്കുമെന്ന് പഠനങ്ങൾ പറയുന്നു. ജീവന്റെ തുടിപ്പിന് അടിസ്ഥാന ഘടകമാണ് ഭക്ഷണം. സ്രഷ്ടാവിന്റെ മഹാ അനുഗ്രഹങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണത്. സസ്യങ്ങൾക്ക് മണ്ണിലൂടെയും വെള്ളത്തിലൂടെയും ആവശ്യമായ ധാതുലവണങ്ങൾ ലഭിക

