തലസ്ഥാനത്തെ ആരോഗ്യമേലെ പൂർണ്ണമായും സ്തംഭിച്ചുകൊണ്ട് : ആശുപത്രി സംരക്ഷണ ബിൽ പാസാക്കണമെന്ന് ആവശ്യപ്പെട്ട് : ഐ.എംഎ
തിരുവനന്തപുരം : സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന ആശുപത്രി ആക്രമങ്ങൾ തടയുന്നതിനുള്ള നിയമ നടപടി ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ഘടകം ഇന്ന് സമരം നടത്തും. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടർക്ക് നേരെയുണ്ടായ വധ ശ്രമക്കേസിലെ പ്രധാന പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക എന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
അതേസമയം സമരത്തിൽ തലസ്ഥാനത്തെ മുഴുവൻ ആശുപത്രികളും ഡോക്ടർമാരും പങ്കാളികളാകുമെന്ന് ഐ.എം.എ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ചെയർമാൻ ഡോ. ആർ. ശ്രീജിത്തും കൺവീനർ ഡോ. പത്മപ്രസാദും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കെ.ബി. ഗണേശ്കുമാർ എം.എൽ എ നിയമസഭയിൽ ഡോക്ടർമാർക്കെതിരെ നടത്തിയ പ്രസംഗം പൊതു സമൂഹത്തിനോടും നിയമ വ്യവസ്ഥിതിയോടുമുള്ള കടുത്ത വെല്ലുവിളിയാണെന്നും . ഡോക്ടർമാർക്കും ജീവനക്കാർക്കും സുരക്ഷിതമായി ജോലി ചെയ്യാനുളള സാഹചര്യം സർക്കാരും പൊലീസും ജനങ്ങളും ഒരുക്കണമെന്ന് ഡോ. ആർ ശ്രീജിത്തും , ഡോ . പത്മപ്രസാദും പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ കോ ചെയർമാൻ ഡോ . ശ്യാംലാൽ , കോ – കൺവീനർ ഡോ . സ്വപ്ന എസ്. കുമാർ തുടങ്ങിയവർ പങ്കെടുത്തു.