സംസ്ഥാനത്ത് റേഷൻ വ്യാപാരികളുടെ പ്രതിഷേധം ഇന്ന്

Spread the love

സംസ്ഥാനത്ത് റേഷൻ വ്യാപാരികളുടെ പ്രതിഷേധം ഇന്ന്. കടകൾ അടച്ചാണ് വ്യാപാരികളുടെ പ്രതിഷേധം. സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ചിടാനാണ് തീരുമാനം. സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് റേഷൻ കട വ്യാപാരികൾ സമരത്തിലേക്ക് നീങ്ങുന്നത്. കിറ്റ് വിതരണത്തിൽ വ്യാപാരികൾക്ക് നൽകാനുള്ള 11 മാസത്തെ കുടിശ്ശിക നൽകുക, വേതന പാക്കേജ് പരിഷ്കരിക്കുക, ഇ-പോസ് യന്ത്രത്തിന് നിരന്തരം ഉണ്ടാക്കുന്ന തകരാറുകൾ പൂർണ്ണമായും പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം ആഹ്വാനം ചെയ്തിരിക്കുന്നത്.റേഷൻ വ്യാപാരികളുടെ പ്രശ്നങ്ങൾക്ക് ഉടൻ തന്നെ പരിഹാരം കണ്ടില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് റേഷൻ വ്യാപാരികളുടെ തീരുമാനം. റേഷൻ വിതരണവുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾ നേരിടുന്ന പ്രതിസന്ധികൾ ഇതിനോടകം തന്നെ സർക്കാറിനെ അറിയിച്ചിരുന്നു. എന്നാൽ, സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ അനുകൂല നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് ആരോപണം. അതേസമയം, തുടർച്ചയായി മൂന്ന് മാസമോ അതിലധികമോ റേഷൻ വാങ്ങാത്ത 59,035 കുടുംബങ്ങളുടെ റേഷൻ കാർഡുകൾ മുൻഗണനേതര നോൺ സബ്സിഡി വിഭാഗത്തിലേക്ക് മാറ്റിയ ഉത്തരവ് പുറത്തുവിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *