ഹൃദയാഘാതം റസ്ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു
അമേരിക്കൻ ഗുസ്തി താരം ഹൾക്ക് ഹൊഗൻ അഥവാ ടെറി ജീൻ ബൊല്ലിയ, ജൂലൈ 24 വ്യാഴാഴ്ച ഫ്ലോറിഡയിലെ തന്റെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഡോക്ടർമാർ അദ്ദേഹത്തിന്‍റെ വസതിയിലേക്ക് ഓടിയെത്തി ജീവൻ രക്ഷിക്കാൻ ശ്രമം നടത്തിയിരുന്നു. ക്ലിയർവാട്ടറിലെ വസതിയിൽ നിന്ന് അദ്ദേഹത്തെ ആംബുലൻസിൽ ആശുപ്ത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നതായി TMZ റിപ്പോർട്ട് ചെയ്തു. 71 വയസ്സായിരുന്നു അദ്ദേഹത്തിന്.ഹൾക്ക് ഹൊഗന്റെ വിയോഗം സോഷ്യൽ മീഡിയയിൽ WWE സ്ഥിരീകരിച്ചു, ഗുസ്തിക്കാരന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം അറിയിച്ചു.