ഇസ്രായേലിന്റെ നരനായാട്ട് ലോകസമാധാനത്തിന് ഭീഷണി:
ഇസ്രായേലിന്റെ നരനായാട്ട് ലോകസമാധാനത്തിന് ഭീഷണി:
വെൽഫെയർ പാർട്ടി
ഇറാനെതിരായ ഇസ്രയേൽ – അമേരിക്കൻ ആക്രമണങ്ങൾക്കെതിരെ വെൽഫെയർ പാർട്ടി കോഴിക്കോട് കോർപ്പറേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
വംശീയതയുടെ രാഷ്ട്ര രൂപ ഇസ്രയേലിൻ്റെ നരനായാട്ട് ലോകമാധാനത്തിന് ഭീഷണിയാണെന്നറിഞ്ഞിട്ടും സംഘ്പരിവാറിൻ്റെ സർക്കാർ കൈകോർക്കുന്നത് വംശഹത്യയുടെ പേരിലാണ്.
ഇസ്രായേലിനെ എതിർത്ത പാരമ്പര്യമുള്ള ഇന്ത്യയെ നാണം കെടുത്തുന്ന നിലപാടാണ് മോദിയുടേതെന്നും ഇറാനും ഫലസ്തീനുമൊപ്പം നിലകൊള്ളേണ്ട ബാധ്യത ജനങ്ങൾ ഏറ്റെടുക്കണമെന്നും
പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത ജില്ല വൈസ് പ്രസിഡൻറ്
മുസ്തഫ പാലാഴി ആവശ്യപ്പെട്ടു. എം.എ ഖയ്യൂം,ടി.സി. സജീർ, നിഹാസ് നടക്കാവ്,ഇസ്മായിൽ പാലക്കണ്ടി, സമീർ മീഞ്ചന്ത, നിസാർ മീഞ്ചന്ത, യൂസഫ് മൂഴിക്കൽതുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി

