നെയ്യാറ്റിൻകര കാട്ടാക്കട എന്നീ പ്രദേശങ്ങളിൽ മുഖം മൂടിതാരികൾ വിദ്യാർത്ഥിനികളെ ആക്രമിക്കുന്നതായി പരാതി

നെയ്യാറ്റിൻകര കാട്ടാക്കട എന്നീ പ്രദേശങ്ങളിൽ മുഖം മൂടിതാരികൾ വിദ്യാർത്ഥിനികളെ ആക്രമിക്കുന്നതായി പരാതി. നെയ്യാറ്റിൻകരയിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ബൈക്കിലെത്തിയ മുഖം മൂടി താരികൾ വിദ്യാർത്ഥിനികളെ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തുന്നത്. നെയ്യാറ്റിൻകര, പൂവാർ അരുമാനൂർ, കാട്ടാക്കട മേഖലകളിൽ വിദ്യാർത്ഥികൾക്ക് മുഖo മൂടിധാരികൾ പേടി സ്വപ്നമായി മാറിയതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകികഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിൽ സ്കൂൾ കഴിഞ്ഞ് പോകുന്നതിനിടയ്ക്കാണ് ബൈക്കിലെത്തിയ സംഘം വിദ്യാർത്ഥിനികളോട് പരിചയം സ്ഥാപിക്കാൻ എത്തിയതിനു ശേഷം ഭീഷണിപ്പെടുത്തി പ്രണയ അഭ്യർത്ഥന നടത്തുകയായിരുന്നു തുടർന്ന് മുതിർന്ന വിദ്യാർത്ഥികൾ എത്തിയതോടെയാണ് ബൈക്കുമായി യുവാക്കൾ കടന്ന് കളഞ്ഞത്ഇത്തരത്തിൽ ബൈക്കിൽ ചുറ്റി കറങ്ങുന്ന യുവാക്കൾ പൂവാർ മുതൽ കാട്ടാക്കട വരെയുള്ള സ്കൂൾ പരിസരങ്ങളിൽ പെൺകുട്ടികൾക്ക് നേരെ അക്രമം നടത്തന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ് നെയ്യാറ്റിൻകര സ്വദേശികളായ കുട്ടികൾക്കു നേരെയും ഈ മുഖം മൂടി ധാരികൾ പരിചയം സ്ഥാപിക്കാൻ ശ്രമിക്കുകയും ഭീഷണി പ്പെടുത്തുകയും ചെയതതോടെ രക്ഷിതാക്കൾ നെയ്യാറ്റിൻകര പോലിസിൽ പരാതി നൽകി. തുടർന്ന് രക്ഷിതാക്കൾ സി സി ടി വി ദൃശ്യം സഹിതം പോലിസിൽ നൽകിയതിന്റെ അടിസ്ഥാനത്തിൽനെയ്യാറ്റിൻകര പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.