എൻ.സി.സി മേധാവി ഗവർണറെ സന്ദർശിച്ചു
എൻ.സി.സി മേധാവി ലെഫ്റ്റനന്റ് ജനറൽ വീരേന്ദ്ര വാട്സ് ലോക് ഭവൻ സന്ദർശിച്ചു. ബഹുമാനപ്പെട്ട ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി സംവദിക്കുകയും കേരളത്തിൽ എൻ.സി.സി-യുടെ പുരോഗതിയെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തു.
സംസ്ഥാനത്ത് എൻ. സി.സി-യുടെ പുരോ ഗതിക്ക് മുൻകൈ എടുക്കുന്നതിനും പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന തിനും ഗവർണർക്ക് എൻ.സി.സി മേധാവി നന്ദി പറഞ്ഞു.
കേരള, ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റ് അഡീഷണൽ ഡയറക്ടർ ജനറലായ മേജർ ജനറൽ രമേശ് ഷൺമുഖം, നിയുക്ത എഡിജി മേജർ ജനറൽ അരുൺ സിജി എന്നിവരും സന്നിഹിതരായിരുന്നു.
യുവജന വികസന കാര്യങ്ങളിൽ സജീവ പങ്കുവഹിച്ച ഓഫീസർമാർ, ജീവനക്കാർ, കേഡറ്റു കൾ എന്നിവരെ ഡയറക്ടർ ജനറൽ അഭിനന്ദിച്ചു. തിരുവനന്തപുരം ആക്കുളത്തെ നിർമ്മാണത്തിലിരിക്കുന്ന എൻ.സി.സി നാവിക പരിശീലന കേന്ദ്രം ഇന്നലെ അദ്ദേഹം സന്ദർശിച്ചു.
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർ ശനം പൂർത്തിയാക്കി അദ്ദേഹം ഡൽഹിക്ക് മടങ്ങി.

