പ്രതിരോധ പെൻഷൻകാർക്കായുള്ള ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് കാമ്പെയ്ൻ 4.0-ന് മികച്ച പ്രതികരണം

Spread the love

തിരുവനന്തപുരത്തെ ആർമി ഏരിയാ അക്കൗണ്ട്സ് ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ലൈഫ് സർട്ടിഫിക്കറ്റ് കാമ്പെയ്ന് മികച്ച പ്രതികരണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലെ സ്പർഷ് സർവീസ് സെന്ററുകൾ മുഖേനയാണ് പ്രതിരോധ പെൻഷൻകാർക്കായി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് കാമ്പെയ്ൻ 4.0 സംഘടിപ്പിക്കുന്നത്.

എട്ട് ജില്ലകളിലെ സ്പർഷ് സർവീസ് സെന്ററുകളിലൂടെ ഇതുവരെ 1,163 പെൻഷൻകാർക്ക് പ്രയോജനം ലഭിച്ചു.

ലൈഫ് സർട്ടിഫിക്ക റ്റുകളുടെ സമയ ബന്ധിതവും തടസ്സ രഹിതവുമായ സമർപ്പിക്കൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പെയ്ൻ സംഘടിപ്പിക്കുന്നത്.
ലൈഫ് സർട്ടിഫിക്കറ്റ കാമ്പയിൻ ഈ മാസം 30-ന് അവസാനിക്കും

Leave a Reply

Your email address will not be published. Required fields are marked *