വേനൽച്ചൂടിനെ തോൽപ്പിക്കാം; നിർജ്ജലീകരണം തടയാൻ അഞ്ച് പാനീയങ്ങൾ
കേരളം കടുത്ത വേനലിലേക്ക് കടക്കുകയാണ്. പുറത്ത് ജോലി ചെയ്യുന്നവരും കഠിനമായ വർക്ക് ഔട്ടുകളിൽ ഏർപ്പെടുന്നവരും ഈ സമയത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരത്തിലെ ജലാംശം അമിതമായി വിയർപ്പിലൂടെ നഷ്ടപ്പെടുന്നത് നിർജ്ജലീകരണത്തിന് കാരണമാകും. ക്ഷീണം, തലകറക്കം, ചർമം വരളുക എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. വെറും പച്ചവെള്ളത്തിന് പകരം ശരീരത്തിന് ഊർജ്ജവും തണുപ്പും നൽകുന്ന ചില പ്രകൃതിദത്ത പാനീയങ്ങൾ ശീലമാക്കുന്നത് ഈ വേനൽക്കാലം ആരോഗ്യകരമാക്കാൻ സഹായിക്കും.*കരിക്ക്:* പ്രകൃതി നൽകുന്ന ഏറ്റവും മികച്ച സ്പോർട്സ് ഡ്രിങ്കാണ് കരിക്കിൻ വെള്ളം. വിയർപ്പിലൂടെ നഷ്ടപ്പെടുന്ന പൊട്ടാസ്യം, സോഡിയം തുടങ്ങിയ ഇലക്ട്രോലൈറ്റുകളെ തിരികെ എത്തിക്കാൻ ഇതിലും മികച്ച മറ്റൊരു പാനീയമില്ല. ഇത് പെട്ടെന്ന് ഊർജ്ജം നൽകുകയും ശരീരത്തിലെ ആന്തരിക താപനില കുറക്കുകയും ചെയ്യും.*മോര്:*മലയാളികളുടെ പ്രിയപ്പെട്ട സംഭാരം വെറുമൊരു പാനീയമല്ല, ഒരു ഔഷധം കൂടിയാണ്. മോരിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്സ് കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നു. അല്പം ഇഞ്ചി, പച്ചമുളക്, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് തയാറാക്കുന്ന മോര് കു

