പൊലീസ് നാടുകടത്തിയ യുവാവ്‌ വധശ്രമ കേസിൽ അറസ്റ്റിൽ

Spread the love

കല്ലമ്പലം:കാപ്പ നിയമപ്രകാരം പൊലീസ്പൊലീസ് നാടുകടത്തിയ യുവാവ്‌ വധശ്രമ കേസിൽ നാടുകടത്തിയ യുവാവ്‌ വധശ്രമ കേസിൽ അറസ്റ്റിൽ.ഒറ്റൂർ വെട്ടിമൺകോണം കുന്നുവിള വീട്ടിൽ അഭിജിത് (27)ആണ് അറസ്റ്റിലായത്.കഴിഞ്ഞ ജൂലൈ 16ന് തിരുവനന്തപുരം ജില്ലയിൽ 8 മാസത്തേക്ക് വിലക്ക് ഏർപ്പെടുത്തികൊണ്ട് പൊലീസ് ഇയാളെ നാടുകടത്തിയിരുന്നു.എന്നാൽ വിലക്ക് ലംഘിച്ച് തിരിച്ചു വന്ന് കഴിഞ്ഞദിവസം രാത്രിയിൽകല്ലമ്പലം ജംഗ്ഷനിൽ സ്വകാര്യ ബസ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് വീണ്ടുംപിടിയിലാകുന്നത്. കല്ലമ്പലം, കടയ്ക്കാവൂർ ,വർക്കല പൊലീസ് സ്റ്റേഷനുകളിലായി കൊലപാതക ശ്രമങ്ങൾ ഉൽപ്പടെ എട്ടോളം കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *