പെട്രോള്‍ പമ്ബിലെ ബഹളത്തില്‍ തുടങ്ങിയ പൊലീസ് അന്വേഷണം, വലയിലായ അനിത ലഹരിക്കടത്ത് ‘ സംഘത്തിലെ പ്രധാനി, ഒപ്പം 3 പേരും
നിരവധി കേസിലെ പ്രതിയായ അരുവിക്കര സ്വദേശി അനിത, മഞ്ച സ്വദേശിയായ ജഗ്ഗു എന്ന സുജിത്ത്, അൻവർ, അരവിന്ദ് എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്.കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ നെടുമങ്ങാട് പതിനൊന്നാം കല്ലിലെ പെട്രോള്‍ പമ്ബില്‍ കാറില്‍ എത്തിയ അഞ്ച് സംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തി അക്രമാസക്തരായപ്പോള്‍ പെട്രോള്‍ പമ്ബ് ജീവനക്കാർ പൊലീസില്‍ വിവരമറിയിക്കുകയായരുന്നു.പിന്നാലെ പൊലീസ് എത്തിയപ്പോള്‍ സംഘം കടന്നു കളഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയില്‍ സമീപത്തെ നഗരസഭ പാർക്കിങ് ഗ്രൗണ്ടില്‍ ഒളിച്ചിരുന്ന ഇവരെ പിടികൂടാനെത്തിയപ്പോഴായിരുന്നു പൊലീസിന് നേരെയുള്ള ആക്രമണം. എഎസ്‌ഐ ഷാഫി, പൊലീസ് കോണ്‍സ്റ്റബിള്‍ അഭിലാഷ് എന്നിവർക്ക് ആണ് പരിക്കേറ്റത്. തുടർന്ന് നെടുമങ്ങാട് നിന്നും കൂടുതല്‍ പൊലീസ് എത്തി നാലു പേരെ കസ്റ്റഡിയിലെടുത്തു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ലഹരി കടത്തു സംഘത്തിലെ പ്രധാന കണ്ണിയാണ് അനിതയെന്നും ഇവർക്കെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.