മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു

Spread the love

വിദ്യാർഥി സംഘർഷത്തിനിടെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്കു കുത്തേറ്റതിനു പിന്നാലെ എറണാകുളം മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. പ്രിൻസിപ്പലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വിദ്യാർഥി സംഘർഷത്തിന്റെ തുടർച്ചയായി ഇന്നു പുലർച്ചെ ഒന്നോടെയാണ് എസ്എഫ്ഐ യൂനിറ്റ് സെക്രട്ടറി നാസർ അബ്ദുൽ റഹ്മാനു കുത്തേറ്റത്.കത്തിക്കുത്തുമായി ബന്ധപ്പെട്ട് കെഎസ്‌യു-ഫ്രറ്റേണിറ്റി പ്രവർത്തകരായ 15 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വധശ്രമം അടക്കം 9 വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. മൂന്നാം വർഷ ഇംഗ്ലിഷ് വിദ്യാർഥി അബ്ദുൾ മാലിക്കാണ് ഒന്നാം പ്രതി.കോളജിൽ നാടകോത്സവത്തിന്റെ ചുമതലക്കാരനായ നാസർ അബ്ദുൽ റഹ്‌മാൻ നാടക പരിശീലനത്തിനു ശേഷം ഇറങ്ങുന്നതിനെയാണ് സംഘർഷമുണ്ടായത്. വടിവാളും ബിയർ കുപ്പികളുമായെത്തിയാണ് സംഘം ആക്രമണം നടത്തിയതെന്ന് എസ്എഫ്ഐ ആരോപിച്ചിരുന്നു. ആക്രമണത്തിനു പിന്നിൽ കെഎസ് യുവും ഫ്രറ്റേണിറ്റിയുമാണെന്നും എസ്എഫ്ഐ നേതൃത്വം ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *