പരശുവയ്ക്കൽ സർവീസ് സഹകരണ ബാങ്കിന്റെ തട്ടിപ്പിന് ഇരയായ കുടുംബം

Spread the love

തിരുവനന്തപുരം : പരശുവയ്ക്കൽ സർവീസ് സഹകരണ ബാങ്കിന് കേരളാ ബാങ്കിൽ നിന്ന് കോടികൾ വായ്‌പ തട്ടി എടുക്കുന്നതിന് വേണ്ടി ടി ബാങ്കിന്റെ ഭരണസമിതി അംഗങ്ങളുടെ ഭരണസ്വാധീനം ഉപയോഗിച്ച് നെയ്യാറ്റിൻകര താലൂക്കിലെ ഉദ്യോഗസ്ഥരെ ഭിഷണിപ്പെടുത്തി, ഞങ്ങൾ 2000 മാണ്ട് മുതൽ ചുറ്റുമതിലടിച്ച് കൈവശം വെച്ച്, 2021 വരെ ഭൂനികുതി ഒടുക്കി വന്നതുമായ പരശുവയ്ക്കൽ വില്ലേജിലെ ബ്ലോക്ക്-49 ഇൽ റിസർവ്വേ നമ്പർ 284/11-1 ലെ വസ്‌തുക്കളേയും,റീസർവ്വേ നമ്പർ 284/11-2 ലെ വസ്‌തുക്കളേയും, കേരള സർക്കാരിന്റെ സർവ്വേ ആക്‌ടും, അതിരടയാളചട്ടങ്ങളും ലംഘിച്ചുകൊണ്ട് പരശുവയ്ക്കൽ വില്ലേജിൽ TP-23067 എന്ന തണ്ടപ്പേർ ബുക്കിൽ കൃത്രിമം നടത്തി നെയ്യാറ്റിൻകര താലൂക്കിലെ X6/21899/20 എന്ന ഫയൽ നമ്പർ പ്രകാരം ഞങ്ങളറിയാതെ ഞങ്ങളുടെ ലക്ഷങ്ങൾ വില മതിക്കുന്ന വസ്‌തുക്കളെ വില്ലേജ് രേഖകളിലും, താലൂക്ക് രേഖകളിലും കുറവ് വരുത്തി 06/12/2021 തിയതിയിലെ ഉത്തരവ് പ്രകാരം പരശുവയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റിന്റെ പേരിൽ രണ്ട് സെന്റ് ഭൂമി പട്ടയം പിടിച്ചു നൽകുകയും, എന്നാൽ ഈ ഉത്തരവ് ഇറങ്ങുന്നതിന് മുമ്പായി ഭരണ സ്വാധീനം ഉപയോഗിച്ച് 15/04/2021 ന് പരശുവയ്ക്കൽ വില്ലേജ് ഓഫീസിൽ നിന്നും ലൊക്കേഷൻ,/പോസ്സെഷൻ, സ്കെച്ച്.TP എന്നീ വില്ലേജ് സർട്ടിഫിക്കറ്റുകൾ കൈവശപ്പെടുത്തി പരശുവയ്ക്കൽ സർവീസ് സഹകരണ ബാങ്ക് കേരളാ ബാങ്കിൽ നിന്നും 1,76,98000/- (ഒരു കോടി എഴുപത്തിയാറ് ലക്ഷത്തി തൊണ്ണൂറ്റിയെട്ടായിരം) രൂപ വായ്‌പയായി തട്ടിയെടുക്കുകയുണ്ടായി.എന്നാൽ ഭരണ സ്വാധീനമുപയോഗിച്ചു നടത്തിയ ഈ വൻ അഴിമതിയെ ഞങ്ങൾ കണ്ടുപിടിക്കുകയും, ഞങ്ങൾ നിരവധി നിയമ പോരാട്ടങ്ങൾ നടത്തിയത് കൊണ്ട് വൻ അഴിമതി നടന്നുവെന്ന്, നെയ്യാറ്റിൻകര താലൂക്ക് ഓഫീസിലെ തഹസിൽദാർ (ഭൂരേഖ) അവർകൾക്ക് ബോധ്യം വന്നതിനാൽ 06/12/2021 തിയതിയിലെ K6/21899/20 എന്ന നമ്പറിലെ ഉത്തരവ് 21/05/2022 തിയതിയിൽ റദ്ദാക്കുകയും പുനരന്വേഷണത്തിന് ഉത്തരവിടുകയുംഎന്നാൽ ടി താലൂക്കിലെ ഉദ്യോഗസ്ഥരേയും, ടി ബാങ്കിലെ ഉദ്യോഗസ്ഥരേയും . സംരക്ഷിക്കുന്നതിലേക്കായി പറ്റിയതായി ഉത്തരവിറക്കുകയുണ്ടായി. താലൂക്കിലെ സർവെയർക്ക് തെറ്റ് 18/10/2022 18/10/2022. 06/12/2023 തിയതിയിൽഈ ഉത്തരവിലും വൻ അഴിമതി നടന്നിട്ടുണ്ടെന്ന് കാണിച്ച് ഞങ്ങൾ ബഹുമാനപ്പെട്ട തിരുവനന്തപുരം RDO അവർകൾ സമക്ഷം 14/11/2022 തീയതിയിൽ B1/478585/22, B1/482762/22, B1/482715/22 എന്നി നമ്പറുകളിൽ അപ്പിൽ അപേക്ഷ നൽകുകയും, തുടർന്ന് ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രിക്ക് 05/09/2023 ആം തിയതിയിൽ G3230900645 നമ്പറായി, ടി ഉദ്യോഗസ്ഥർ നടത്തിയ അഴിമതിയെക്കുറിച്ചു പരാതി നൽകിയിട്ടും, ടി ബാങ്കിന്റെ ഭരണസ്വാധീനത്താൽ നാളിതുവരെയായിട്ടും യാതൊരുവിധ നടപടികളും സ്വീകരിക്കാത്തതിനാലാണ്. അടിസ്ഥാന വിദ്യാഭ്യാസം മാത്രം കൈവശമുള്ള ഞങ്ങൾ ഇന്നേ ദിവസം (22/12/2023) ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മ‌ാ ഗാന്ധിയുടെ സ്‌മാരകത്തിന് മുന്നിൽ വായ് മൂടിക്കെട്ടി പ്രതിഷേധിക്കുന്നത്.ആയതിനാൽഭരണസ്വാധീനമുപയോഗിച്ചു നെയ്യാറ്റിൻകര താലൂക്കിലും, ടി താലൂക്കിന്റെ പരിധിയിൽപ്പെടുന്ന വില്ലേജുകളിലും നടക്കുന്ന വൻ അഴിമതികളിൽ പ്രതിഷേധിക്കാൻ എല്ലാ നല്ലവരായ നാട്ടുകാരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *