കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ പൊലീസ് സ്റ്റേഷനില്‍ കയറി മര്‍ദ്ദിച്ചതായി പരാതി

Spread the love

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ നവകേരള സദസിന് മുന്നോടിയായി കരുതല്‍ തടങ്കലിലാക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ പൊലീസ് സ്റ്റേഷനില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. കോണ്‍ഗ്രസ് വെഞ്ഞാറംമൂട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഹരി, ബ്ലോക്ക് പ്രസിഡന്റ് ബിനു അടക്കമുള്ളവരെ മര്‍ദ്ദിച്ചതായാണ് പരാതി. മൂന്നരയോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കരുതല്‍ തടങ്കലിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. ഇവരെ സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ പാഞ്ഞെത്തിയ സിപിഎം പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ വളപ്പിലിട്ട് മര്‍ദ്ദിച്ചെന്നാണ് പരാതി. സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുമ്പോള്‍ പൊലീസ് നോക്കി നിന്നെന്നാണ് കോണ്‍ഗ്രസ് ആരോപണം. വെഞ്ഞാറമൂടില്‍ നവകേരള സദസിനെത്തുന്ന മന്ത്രിമാര്‍ സഞ്ചരിക്കുന്ന ബസിനുനേരെ കരിങ്കൊടി കാണിക്കാന്‍ നിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് കരുതല്‍ തടങ്കലിലാക്കി സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. സംഭവത്തെതുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *