ജെ.ചിത്തഞ്ജൻ ഇലക്ട്രിസിറ്റി തൊഴിലാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത നേതാവ് – സഖാവ് മീനാങ്കൽകുമാർ

Spread the love

മികച്ച പാർലമെൻ്റേ റിയനും മുൻ ആരോഗ്യമന്ത്രിയും എ.ഐ.റ്റി.യു.സി യുടെ അഖിലേന്ത്യാ അദ്ധ്യക്ഷനും കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റുമായിരുന്ന സഖാവ് ജെ. ചിത്തരഞ്ജൻ്റെ 17 മത് ചരമവാർഷികം പട്ടം പി എസ് സ്മാരകത്തിൽ കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. കേരളത്തിലെ ഇലക്ട്രിസിറ്റി തൊഴിലാളികൾ ഇന്ന് ആർജിച്ച് അനുഭവിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നേടിത്തരുന്നതിൽ മുഖ്യ പങ്ക് വഹിച്ച നേതാവായിരുന്നു സ.ചിത്തരഞ്ജനെന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് എ.ഐ.റ്റി.യു.സി തിരുവനന്തപു ജില്ലാ സെക്രട്ടറി സഖാവ് മീനാങ്കൽകുമാർ അഭിപ്രായപ്പെട്ടു.
സഖാവ് ജെ. ചിത്തരഞ്ജൻ്റെ സമകാലീനനായിരുന്ന AITUCജില്ലാ ജോയിൻ്റ് സെക്രട്ടറിയും വർക്കേഴ്സ് ഫെഡറേഷന്റെ സംസ്ഥാന ഭാരവാഹിമായിരുന്ന സഖാവ് പി എസ് നായിഡു മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. സഖാവിനൊപ്പം നടത്തിയ ആദ്യകാല പ്രവർത്തനങ്ങൾ അദ്ദേഹം അനുസ്മരിച്ചു.
വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് സഖാവ് റ്റി.ഷാജി കുമാർ, ഓഫീസ് ഫെഡറേഷൻ്റെ നേതാവ് സഖാവ് ഷംജാൻ ,പെൻഷനേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് സഖാവ് റോസ് വിൽസ് ,സഖാവ് എം.ശിവകുമാർ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. സംസ്ഥാന ഓർഗനൈസസ് സെക്രട്ടറി സഖാവ് സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സഖാവ് എസ് എസ് അനീഷ് കുമാർ സ്വാഗതവും സ. ഡി.വിജയകുമാരൻ കൃതജ്ഞതയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *