കോഴിക്കോട്: കലാസ്നേഹികൾക്കായി മനോഹരമായ ദൃശ്യവിരുന്നൊരുക്കി “കാൻവാസ് സ്റ്റോറീസ്” അന്തർദേശീയ ചിത്രകലാ പ്രദർശനത്തിന് കോഴിക്കോട് ഹൈലൈറ്റ് മാളിൽ തുടക്കമായി. പ്രദർശനം ദി ആർട്ടിസ്റ്റ് ഗ്രൂപ്പ് ബൈ രഹ്നയുടെ

Spread the love

കോഴിക്കോട്: കലാസ്നേഹികൾക്കായി മനോഹരമായ ദൃശ്യവിരുന്നൊരുക്കി “കാൻവാസ് സ്റ്റോറീസ്” അന്തർദേശീയ ചിത്രകലാ പ്രദർശനത്തിന് കോഴിക്കോട് ഹൈലൈറ്റ് മാളിൽ തുടക്കമായി. പ്രദർശനം ദി ആർട്ടിസ്റ്റ് ഗ്രൂപ്പ് ബൈ രഹ്നയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.ആർക്കിടെക്‌റ്റ് എ. കെ. പ്രശാന്തിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടനച്ചടങ്ങ് കോഴിക്കോട് മേയർ ഒ.സദാശിവൻ ഉദ്ഘാടനം ചെയ്തു. പ്രേം നസീർ സുഹൃത് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ സ്വാഗതം ആശംസിച്ചു.ചടങ്ങിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സെനറ്റ് അംഗം . ടീ.പി.എം. ഹാഷിർ അലി, ആർട്ടിസ്റ്റ് രഹന മൂന്ന്പീടിക, പാട്ടിന്റെ കൂട്ടുകാർ തിരുവനന്തപുരം രക്ഷാധികാരി ഡോ. വേണുഗോപാലൻ നായർ, ഹൈലൈറ്റ് മാൾ സീനിയർ മാനേജർ കെ. സലിൽ, നയാസ് ഇല്യാസ് എന്നിവർ സംസാരിച്ചു. ആർട്ടിസ്റ്റ് കെ.ആർ. പ്രസാദ് നന്ദി രേഖപ്പെടുത്തി.രാജ്യത്തിനകത്തും വിദേശത്തുമുള്ള കലാകാരന്മാരുടെ വൈവിധ്യമാർന്ന ചിത്രങ്ങളാണ് പ്രദർശനത്തിന്റെ പ്രധാന ആകർഷണം. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ കലാമേളയിലേക്ക് കലാസ്നേഹികളെയും പൊതുജനങ്ങളെയും സംഘാടകർ ഹാർദ്ദമായി സ്വാഗതം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *