ചാണ്ടി ഉമ്മൻ എകെ ആൻ്റണിയെ വീണ്ടും കണ്ടു; പുതിയ നീക്കം?
തിരുവനന്തപുരം:
തിരുവനന്തപുരം: അവസാനം നിമിഷം മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടതിൽ ചാണ്ടി ഉമ്മൻ പരിഭവത്തിലാണ് എന്ന വാർത്തകൾക്കിടെ രാത്രിയോടെ എ കെ ആൻറണിയിലെ വീട്ടിലെത്തി ചാണ്ടി. അരമണിക്കൂറിലധികം സംസാരിച്ചു.“ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ മന്ത്രിസ്ഥാനം തന്നെ വേണം എന്നില്ല. മറ്റ് സ്ഥാനങ്ങളെക്കാൾ വലിയ സ്ഥാനം തനിക്കുണ്ട്. കേരളത്തിന്റെ മകൻ എന്ന സ്ഥാനമാണ്. ഇന്ന് സത്യപ്രതിജ്ഞ സമയത്ത് പിതാവിൻറെ പേര് പറഞ്ഞു ജനങ്ങൾ മുദ്രാവാക്യം വിളിക്കുന്നത് കേട്ടപ്പോൾ അത് തനിക്ക് ബോധ്യപ്പെട്ടു.” ചാണ്ടി ഉമ്മൻ പ്രതികരിച്ചു

