തിരുവനന്തപുരത്ത് എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു

Spread the love

തിരുവനന്തപുരം: തിരുവനന്തപുരത്ത് എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. തിരുവനന്തപുരം ചിറയിൻകീഴ് അഴൂരിലാണ് സംഭവം.മൂലയില്‍ വീട്ടില്‍ ദിലീപ് അനു ദമ്പതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്. കുട്ടി ഉറങ്ങുന്നതിനിടെയാണ് പാമ്പ് കടിച്ചത്. ഇന്ന് വെളുപ്പിന് നാല് മണിയോടെയാണ് കുട്ടിയെ പാമ്പ് കടിച്ച വിവരം അറിഞ്ഞത്. ഉടൻ ചിറയിൻകീഴ് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ വീട്ടില്‍ നിന്ന് ഒരു മൂർഖൻ പാമ്പിനെ പിടികൂടി. കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.

Leave a Reply

Your email address will not be published. Required fields are marked *