അമരവിള എക്സൈസ് ചെക്ക് പോസ്റ്റിൽ 47ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ പിടികൂടി
Youth caught with 47 grams of deadly drug MDMA at Amarvila Excise Check Post
സുരേഷ് നെയ്യാറ്റിൻകര
നെയ്യാറ്റിൻകര : അമരവിള എക്സൈസ് ചെക്ക് പോസ്റ്റിൽ 47ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ പിടികൂടി. കൊല്ലം ജില്ലയിലെ പെരിനാട് വില്ലേജിൽ ചാത്തിനാം കുളം പടിഞ്ഞാറ്റതിൽ മുടന്തിയാരുവിള വീട്ടിൽ നഴ്സിംഗ് വിദ്യാർത്ഥിയായ സൂരത്ത് . എസ് (22) നെയാണ് അമരവിള എക്സൈസ് ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥർ പിടികൂടിയത്. സൂരത്ത് ബാംഗ്ലൂരിലെ ഒരു നഴ്സിംഗ് കോളേജിലാണ് പഠിക്കുന്നത്. ഇന്ന് രാവിലെയാണ് സംഭവം.

അതേസമയം രഹസ്യ വിവരത്തെ തുടർന്ന് അമരവിള എക്സൈസ് ചെക്ക് പോസ്റ്റിലെ സർക്കിൾ ഇൻസ്പെക്ടർ സി.പി പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വാഹനപരിശോധനയിലാണ് ബാംഗ്ലൂരിൽ നിന്നും പുഞ്ചിരി ട്രാവൽസായ ടൂറിസ്റ്റ് ബസ്സിൽ യാത്രക്കാരനായ യുവാവിന്റെ കയ്യിൽനിന്നും മാരക മയക്കുമരുന്ന് ഇനത്തിൽപ്പെട്ട എം.ഡി.എം.എ കണ്ടെത്തിയത്.ബാംഗ്ലൂരിൽ നിന്ന് 50000 രൂപ ചിലവിൽ വാങ്ങിയ എം.ഡി.എം.എ കൊല്ലം ഭാഗത്ത് ഗ്രാം ഒന്നിന് 5000 രൂപ നിരക്കിൽ വിൽപ്പന നടത്താനാണ് യുവാവിന്റെ ലക്ഷ്യമെന്നും ഇയാൾ ലഹരിക്ക് അടിമയുമാണെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അര ഗ്രാം എം.ഡി.എം.എ കൈവശം വയ്ക്കുന്നത് പോലും 10 വർഷം വരെ കഠിന തടവും ശിക്ഷയും ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമാണ്. ഇപ്പോൾ പ്രതിയുടെ കൈയിൽനിന്ന് ലഭിച്ചിരിക്കുന്ന വ്യാവസായിക അളവാണ്. ഏറ്റവും കുറഞ്ഞത് 10 കൊല്ലം മുതൽ പരമാവധി 20 കൊല്ലം വരെ തടവ് ശിക്ഷ ലഭിക്കുന്നത് കുറ്റമാണിത്. നിലവിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.