നെയ്യാറ്റിൻകരയിൽ തമിഴ്നാട് ബസിനു നേരെ വാളുകൊണ്ട് യുവാക്കളുടെ ആക്രമണം


നെയ്യാറ്റിൻകരയിൽ തമിഴ്നാട് ബസിനു നേരെ വാളുകൊണ്ട് യുവാക്കളുടെ ആക്രമണം . വിഷ്ണപുരം സ്വദേശി അഖിൽ , മേലാരിയോട് സ്വദേശി അനന്തു ,എന്നിവരാണ് തമിഴ്നാട് സർക്കാർ ബസിനെ വാളുകൊണ്ട് വെട്ടിതകർക്കാൻ ശ്രമിച്ചത്. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇരുവരും ബസ്സിന് നേരെ ആക്രമണം നടത്തിയത്. അതേസമയം സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ നെയ്യാറ്റിൻകര എസ്.ഐ സജീവിന്റെ നേതൃത്വത്തിൽ പിടികൂടി. ഇവരും ലഹരിക്ക് അടിമയാണെന്നും പോലീസ് പറഞ്ഞു.