ഹമാസ് ഭീകരരെന്ന ശശി തരൂരിന്റെ പ്രസ്താവന സത്യമെന്ന് സുരേഷ് ഗോപി

Spread the love

ഹമാസ് ഭീകരരെന്ന ശശി തരൂരിന്റെ പ്രസ്താവന സത്യമെന്ന് സുരേഷ് ഗോപി. ഹമാസ് ആക്രമണത്തിന്റെ പ്രതിഫലനമാണ് ഇപ്പോൾ നടക്കുന്നത്. ശശി തരൂരിന്റെ പരാമർശം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അതിനെപ്പറ്റി കൂടുതൽ എന്റെ പാർട്ടി നേതാക്കൾ പറയുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഭീകരതയെ ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. പഠിക്കാതെ ഒരു വിഷയത്തിൽ പ്രതികരിക്കുന്ന ആളല്ല ശശി തരൂർ. യുദ്ധം അവസാനിപ്പിക്കണമെന്നും എന്നാൽ അത് ആര് അവസാനിപ്പിക്കുമെന്നാണ് ചോദ്യമെന്നും സുരേഷ് ഗോപി പറഞ്ഞു. തീവ്രവാദം അവസാനിച്ചാൽ എല്ലായിടത്തും സൗഹൃദം ഉണ്ടാകും. പാവം ജനങ്ങളെ ദ്രോഹിക്കുന്നവർ ഒടുങ്ങണം. തൃശൂരിൽ ആര് ജയിക്കണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. തൃശൂർ ആയാലും കണ്ണൂർ ആയാലും ജയിക്കും. എവിടെ ആയാലും മത്സരിക്കാൻ തയ്യാറാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *