ട്രെയിൻ തട്ടി മരിച്ച നിലയിൽ രണ്ടുപേരെ കണ്ടെത്തി

Spread the love

കാസർകോട്: കാസർകോട്ടെ പൈക്കത്ത് രണ്ടുപേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. രണ്ടു പുരുഷന്മാരുടെ മൃതദേഹമാണ് പാളത്തിനു സമീപം കണ്ടെത്തിയത്. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല. പ്രായം 25 വയസ്സിന് താഴെയെന്നാണ് നിഗമനം.ഇന്ന് പുലർച്ചെ 5:20ന് മംഗലാപുരത്തുനിന്ന് വന്ന ചരക്കുട്രെയിൻ തട്ടിയാണ് ഇരുവരും മരിച്ചതെന്നാണ് റെയിൽവേ അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ട്രെയിനിൽനിന്ന് വീണുമരിച്ചതാകാമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ അബദ്ധത്തിൽ ട്രെയിൻ തട്ടി മരിച്ചതാകാമെന്നാണ് ഇപ്പോഴത്തെ നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *