കെ.എസ് യു മാർച്ചിൽ പോലീസ് നേരെ മുളക്പൊടി ആക്രമണം നടത്തിയെന്ന് ആരോപണം
കെഎസ്‌യു ഡിജിപി ഓഫീസ് മാര്‍ച്ചിനിടെ പൊലീസിന് നേരെ മുളക് പൊടി പ്രയോഗം നടത്തിയെന്ന് ആരോപണം. മുട്ടത്തോടിനകത്ത് മുളകുപൊടി നിറച്ചാണ് പ്രയോഗിച്ചെന്നാണ് കരുതുന്നത്. അവശിഷ്ടങ്ങള്‍ റോഡില്‍ നിന്നും കണ്ടെടുത്തു. ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാന്‍ കെഎസ്‌യു ശ്രമിച്ചെന്ന് പൊലീസ് ആരോപിച്ചു.പൊലീസിന്റെ ഫൈബര്‍ ലാത്തിയും തകര്‍ന്നിട്ടുണ്ട്. കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നതിനിടെയാണ് ലാത്തി തകര്‍ന്നത്. അതിന്റേയും അവശിഷ്ടങ്ങള്‍ റോഡില്‍ ഉണ്ട്. ഭാരമുള്ള ഗോലികളും പ്രദേശത്ത് നിന്നും പൊലീസ് കണ്ടെടുത്തു. തങ്ങളെ അക്രമിക്കാന്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ കരുതിയതാണ് ഇതെന്ന് പൊലീസ് ആരോപിച്ചു. പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൊലീസിനിടയില്‍ സംഘപരിവാര്‍വല്‍ക്കരണം നടക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അതിന് മറുപടി പറയണമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. സഹപ്രവര്‍ത്തകരെ മര്‍ദ്ദിച്ചാല്‍ ഒന്നിന് പത്തായി തിരിച്ചടിക്കണമെന്നും കെഎസ്‌യു ആഹ്വാനം ചെയ്തു. കറുത്ത ബലൂണുകള്‍ ഉയര്‍ത്തിയും പ്രതിഷേധിച്ചു.