പട്ടംതോട് നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്തി
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ പട്ടം തോടിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾ നേരിട്ടെത്തി വിലയിരുത്തി. കണ്ണമ്മൂല കമ്പിപ്പാലം, പുത്തൻപാലം, സ്വാതി നഗർ പ്രദേശങ്ങളാണ് സന്ദർശിച്ചത്. ചെളിയും മാലിന്യങ്ങളും നീക്കുന്ന പ്രവൃത്തി അടിയന്തിരമായി പൂർത്തീകരിക്കുന്നതിന് നിർദേശം നൽകി. സംരക്ഷണ ഭിത്തിക്ക് ചില സ്ഥലങ്ങളിൽ ഉയരം കൂട്ടേണ്ട ആവശ്യം പരിശോധിച്ചു നടപടിയെടുക്കും. സംസ്ഥാന ബഡ്ജറ്റിൽ നിന്ന് 4 കോടി രൂപ വകയിരുത്തി നടത്തുന്ന പട്ടം തോടിന്റെ നവീകരണ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ കണ്ണമ്മൂല പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്ന് വി.കെ പ്രശാന്ത് പറഞ്ഞു. തിരുവനന്തപുരം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശരണ്യ , പ്രേമൻ എന്നിവർ എം.എൽ.എ യോടൊപ്പമുണ്ടായിരുന്നു.