പരിധിലംഘിച്ച അഞ്ച് ട്രോളർ ബോട്ടുകളും രണ്ട് വള്ളങ്ങളും പിടിച്ചെടുത്തു
വിഴിഞ്ഞം : പരിധിലംഘിച്ച് മീൻപിടിത്തം നടത്തിയ അഞ്ച് ട്രോളർ ബോട്ടുകളും രണ്ട് തമിഴ്‌നാട് വള്ളങ്ങളും പിടികൂടി. കോസ്റ്റൽ പോലീസും ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റും നടത്തിയ പട്രോളിങ്ങിനിടെയാണ് ഇവ പിടിയിലായത്.കൊല്ലം ശക്തികുളങ്ങര സ്വദേശികളായ ജോസഫ് അഗസ്റ്റിൻ, ലാസർ ജോസഫ്, ആന്റണി ഡെല്ലസ്, തമിഴ്‌നാട് സ്വദേശികളായ സജിൻ, ഗോൾഡൻ എന്നിവരുടെ ട്രോളർ ബോട്ടുകളും രേഖകളില്ലാതെ എത്തിയ തമിഴ്‌നാട് ഇരവി പുത്തൻതുറ സ്വദേശി ശശികലയുടെയും പൂന്തുറ സ്വദേശി യേശുരാജന്റെയും ഫൈബർ വള്ളങ്ങളുമാണ് പിടിച്ചെടുത്തത്.