ആർ സുഗതന് ആശ്വാസം; കാപ്പ കരുതൽ തടങ്കൽ റദ്ദാക്കി ഹൈക്കോടതി

Spread the love

ആർ സുഗതന് ആശ്വാസം; കാപ്പ കരുതൽ തടങ്കൽ റദ്ദാക്കി ഹൈക്കോടതി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കാപ്പ തടവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുഗതന്റെ ഭാര്യ നൽകിയ ഹർജി ഡിവിഷൻ ബെഞ്ച് അംഗീകരിച്ചാണ് നടപടി.

ഇതോടെ ജൂൺ 9 മുതൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന സുഗതന് ജയിൽ മോചനം സാധ്യമാകും.

എന്തായിരുന്നു കേസ് ?
വട്ടിയൂർക്കാവ് പോലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട സുഗതനെതിരെ 2019 മുതൽ 6 ക്രിമിനൽ കേസുകൾ നിലനിൽക്കുന്നുണ്ടെന്നും സാമൂഹ്യ വിരുദ്ധ പ്രവർത്തനം തടയാൻ കാപ്പ ചുമത്തണമെന്നുമായിരുന്നു പോലീസ് റിപ്പോർട്ട്.

ചടങ്ങ് തടസ്സപ്പെടുത്തിയെന്ന കേസിലും പ്രതിയാണ് സുഗതൻ. ഈ കേസുകൾ എല്ലാം നിലനിൽക്കുകയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സുഗതനെ ബിജെപി വാഴോട്ടുകോണത്ത് സ്ഥാനാർത്ഥിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *