മുളച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നത് അപകടമാണെന്ന് റിപ്പോർട്ട്

Spread the love

പലരുടെയും ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നാണ് ഉരുളക്കിഴങ്ങ്. എന്നാല്‍ വീട്ടിൽ ഉരുളക്കിഴങ്ങ് വാങ്ങി കുറച്ച്‌ ദിവസം കഴിയുമ്പോള്‍ തന്നെ അത് മുളച്ചു തുടങ്ങും. ഇത്തരം മുളച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നത് അപകടമാണെന്ന് റിപ്പോർട്ട്. ഉരുളക്കിഴങ്ങിന്റെ മുളച്ച ഭാഗത്ത് ഗ്ലോക്കോ ആല്‍ക്കലൈസ് എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ചെറിയ അളവില്‍ ശരീരത്തിലെത്തുന്നത് കുഴപ്പമില്ലെങ്കിലും വലിയ അളവിലെത്തുന്നത് അപകടകരമാണെന്ന് ഹെല്‍ത്ത് ലൈൻ റിപ്പോർട്ടിൽ പറയുന്നത്.ഗ്ലൈക്കോ ആല്‍ക്കലോയിഡ് ഒരു പരിധിയിലധികം ശരീരത്തിലെത്തിയാല്‍ ഛര്‍ദ്ദി, വയറിളക്കം, വയറുവേദന എന്നിവക്ക് കാരണമാകും. വലിയ അളവില്‍ ഇത് ശരീരത്തിലെത്തിയാൽ രക്തസമ്മര്‍ദ്ദം, പള്‍സ് കൂടുക, പനി, തലവേദന തുടങ്ങിയവക്ക് കാരണമാകും. ചിലപ്പോള്‍ അത് മരണത്തിന് വരെ കാരണമാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.ഉരുളക്കിഴങ്ങിന്റെ ഭാഗങ്ങളില്‍ പച്ച നിറമുണ്ടാകുക, കയ്‌പേറിയ രുചി തുടങ്ങിയവ ഗ്ലൈക്കോ ആല്‍ക്കലോയിഡ് കൂടുതലായി അടങ്ങിയിട്ടുണ്ടെന്നതിന്റെ അടയാളങ്ങളാണ്. ഉരുളക്കിഴങ്ങിന്റെ മുളകള്‍, പച്ച നിറത്തിലുള്ള ഭാഗം, ഇലകള്‍ എന്നിവ ഒഴിവാക്കുന്നത് മൂലം വിഷബാധയ്ക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും. തൊലി കളഞ്ഞതിനു ശേഷം വറുക്കുന്നത് ഗ്ലൈക്കോ ആല്‍ക്കലോയിഡിന്റെ അളവ് കുറയ്ക്കാൻ സഹായിച്ചേക്കാം.

Leave a Reply

Your email address will not be published. Required fields are marked *